ശ്രീനഗ൪: കശ്മീരിൽ ഐ.എസ് പതാക പ്രദ൪ശിപ്പിച്ച സംഭവത്തിൽ ഗൗരവതരമായ ജാഗ്രതയുണ്ടായിരിക്കണമെന്ന് മുതി൪ന്ന സൈനിക കമാൻഡ൪ ലെഫ്റ്റനൻറ് ജനറൽ സുബ്രതാ സാഹ. ഐ.എസിന് യുവാക്കളെ ആക൪ഷിക്കാൻ കഴിവുണ്ടെന്നും ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താനുമായി അതി൪ത്തി പങ്കിടുന്ന ചിനാ൪ മേഖലയിലെ കമാൻഡിങ് ഒഫീസറാണ് സാഹ.
കശ്മീരിൽ ഐ.എസ് സാന്നിധ്യമില്ളെന്ന മുഖ്യമന്ത്രി ഉമ൪ അബ്ദുല്ലയുടെ പ്രസ്താവന വന്ന് ഒരു ദിവസത്തിനു ശേഷമാണ് മുതി൪ന്ന സൈനിക കമാൻഡറുടെ പ്രസ്താവന. കശ്മീരിൽ ബക്രീദ് ദിനത്തിൽ പൊതുസ്ഥലത്ത് ചില൪ ഐ.എസ് പതാക പ്രദ൪ശിപ്പിച്ച സംഭവമാണ് വിവാദമായത്.
ഐ.എസ് പതാക പ്രദ൪ശിപ്പിച്ചത് ചില വിഡ്ഢികളാണെന്നും ഉമ൪ അബ്ദുല്ല വ്യക്തമാക്കിയിരുന്നു. കശ്മീരിൽ ഈ വേനൽകാലത്ത് മൂന്നിടങ്ങളിൽ ഐ.എസ് പതാകകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോ൪ട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.