കാപ്പില്‍ ബീച്ചില്‍ കോളജ് അധ്യാപകന്‍ മുങ്ങിമരിച്ചു

ഉദുമ (കാസ൪കോട്): കാപ്പിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ കോളജ് അധ്യാപകൻ മുങ്ങിമരിച്ചു. കാസ൪കോട് പൊവ്വൽ എൽ.ബി.എസ് എൻജിനീയറിങ് കോളജ് സിവിൽ എൻജിനീയറിങ് ഡിപാ൪ട്മെൻറിലെ അധ്യാപകൻ, എറണാകുളം കോതമംഗലം പുളിയേലി വീട്ടിൽ റിട്ട. അധ്യാപകനായ പി. ജോയിയുടെ മകൻ ബിനീഷ് പി. ജോയി (30) ആണ് മരിച്ചത്.
കാപ്പിൽ ബീച്ചിലെ താജ് റിസോ൪ട്ടിന് സമീപം കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേ൪ ഫോട്ടോയെടുക്കാനായി മറ്റൊരു ഭാഗത്തേക്ക് പോയപ്പോഴാണ് അപകടം. റിസോ൪ട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ വിവരമറിയിച്ചതിനെ തുട൪ന്ന് നാട്ടുകാരും പൊലീസും അഗ്നിശമന സേനയുമത്തെിയാണ് ഇയാളെ കരയിലത്തെിച്ചത്. ഉടൻ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാൺപൂ൪ ഐ.ഐ.ടിയിൽനിന്ന് എം.ടെക് ബിരുദം നേടിയ ബിനീഷ് രണ്ടുവ൪ഷം മുമ്പാണ് എൽ.ബി.എസ് കോളജിൽ അധ്യാപകനായത്തെിയത്. മാതാവ്: മോളി. സഹോദരൻ: ബിപിൻ (യു.എസ്.എ).
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.