അത്യാഹിത വിഭാഗം കുളിമുറിയില്‍ പ്രസവം

ഗാന്ധിനഗ൪: വയറുവേദനയുമായി എത്തിയ 19 കാരി അത്യാഹിത വിഭാഗം കുളിമുറിയിൽ പ്രസവിച്ചു. ചേ൪ത്തല സ്വദേശിനി യുവതിയാണ് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മെഡിക്കൽ കോളജിലെ കുളിമുറിയിൽ പ്രസവിച്ചത്. എറണാകുളത്തെ  സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ ഇവ൪ കടുത്ത വയറുവേദനയെ തുട൪ന്നാണ് മാതാവിനും ബന്ധുക്കൾക്കുമൊപ്പം ചികിത്സതേടി എത്തിയത്. ആശുപത്രിയിൽ എത്തിയ ഉടൻ കുളിമുറിയിലേക്ക് യുവതി കയറി.
ഇതിനിടെ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി നഴ്സ് കുളിമുറിയിൽനിന്ന് കുഞ്ഞിൻെറ കരച്ചിൽകേട്ട് നോക്കിയപ്പോഴാണ് സംഭവം പുറത്തായത്. നവജാത ശിശുവിനെയും മാതാവിനെയും ഗൈനക്കോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി. ഗാന്ധിനഗ൪ പൊലീസ് മേൽനടപടി സ്വീകരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.