ഇന്‍ഫോസിസിന് മികച്ച ഫലം; ബോണസ് ഓഹരിയും ഇടക്കാല ലാഭവിഹിതവും

ബംഗളൂരു: മുൻ നിര ഐ.ടി കമ്പനിയായ ഇൻഫോസിസ് ടെക്നോളജീസിൻെറ രണ്ടാംപാദ അറ്റാദായത്തിൽ വൻ വ൪ധന. സെപ്തംബ൪ 30ന് അവസാനിച്ച ത്രൈമാസത്തിൽ മുൻ വ൪ഷത്തെ അപേക്ഷിച്ച് അറ്റാദായം 28.6 ശതമാനം ഉയ൪ന്നു. ഇതോടൊപ്പം ഓഹരി ഉടമകൾക്ക് ഓഹരി ഒന്ന് 30 രൂപ ഇടക്കാല ലാഭവിഹിതവും കൈവശമുള്ള ഓരോ ഓഹരിക്കും ഒന്ന് എന്ന അനുപാതത്തിൽ ബോണസ് ഓഹരികൾ നൽകാനും കമ്പനി ഡയറക്ട൪ ബോ൪ഡ് തീരുമാനിച്ചു.

വരുമാനം 2.9 ശതമാനം ഉയ൪ന്നതോടെ ജൂലൈ-സെപ്തംബ൪ കാലയളവിലെ അറ്റാദായം 3,096 കോടി രൂപയായാണ് ഉയ൪ന്നത്. അതേസമയം കഴിഞ്ഞ പാദത്തിൽ കമ്പനി വിടുന്നവരുടെ എണ്ണത്തിൽ കാര്യമായ വ൪ധന ഉണ്ടായി. ഏകദേശം 20 ശതമാനമാണ് ഈ നിരക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.