വിചാരണത്തടവുകാര്‍ക്ക് നീതി ലഭിക്കാന്‍ പരിശോധന ഉണ്ടാവണം: ഉമ്മന്‍ചാണ്ടി

കൊച്ചി: സംസ്ഥാനത്ത് പുതിയ 24 കോടതികളിലെ അസിസ്റ്റൻറ് പബ്ളിക് പ്രോസിക്യൂട്ട൪മാരുടെ (എ.പി.പി ) സ്ഥിരംതസ്തിക സംബന്ധിച്ച് നടപടിക്രമങ്ങൾ മാത്രമാണ് ഇനി പൂ൪ത്തിയാവാനുള്ളതെന്ന്  മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പുതിയ കോടതികൾ വേണമെന്ന നി൪ദേശങ്ങൾ വരുമ്പോൾ സ൪ക്കാ൪ വേഗത്തിൽ തീരുമാനമെടുക്കാറുണ്ടെന്നും സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും അനുമതി നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷൻസിൻെറ നേതൃത്വത്തിൽ ക്രിമിനൽ നിയമം സംബന്ധിച്ച് പബ്ളിക് പ്രോസിക്യൂട്ട൪മാ൪ക്കായി സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിരവധി പേ൪ വിചാരണതടവുകാരായി കഴിയുന്നുണ്ട്.  ജാമ്യത്തിനെടുക്കാനാളില്ലാതെയോ മറ്റു വിവിധ കാരണങ്ങളാലോ കഴിയേണ്ടിവരുന്ന കുട്ടികളുടെയും ചെറുപ്പക്കാരുടെയുമെല്ലാം കാര്യത്തിൽ എങ്ങനെ വേഗത്തിൽ നീതി  നടപ്പാക്കാനാവുമെന്ന പരിശോധനകൾ ഉണ്ടാവണമെന്നും അദ്ദേഹം നി൪ദേശിച്ചു. കോടതികളിലെ കാലതാമസം ഏങ്ങനെ ഒഴിവാക്കാമെന്നതുസംബന്ധിച്ച് വിവിധ തലങ്ങളിലുള്ള പരിശോധന ആവശ്യമാണെന്നും വേഗത്തിൽ നീതി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോടതികളിൽനിന്ന് നിരവധി തവണ സമൻസ് അയച്ചാലും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനോ മറ്റു സ൪ക്കാ൪ ഉദ്യോഗസ്ഥരോ പലപ്പോഴും കോടതിയിൽ ഹാജരാകാറില്ളെന്നും ഇത്തരത്തിൽ ഹാജരാകാതിരിക്കുന്നത് കേസ് നീണ്ടുപോകുന്നതിന് കാരണമാവുന്നുണ്ടെന്ന് പബ്ളിക് പ്രോസിക്യൂട്ട൪മാ൪ ചൂണ്ടിക്കാട്ടി.
വിചാരണത്തടവുകാ൪ക്ക് വേഗത്തിൽ നീതിലഭ്യമാക്കുന്നതിന് കുറ്റപത്രം സമ൪പ്പിച്ചുകഴിഞ്ഞാൽ നിശ്ചതസമയത്തിനുള്ളിൽ വിചാരണ പൂ൪ത്തിയാക്കുന്നതിന് ജയിലുകളിൽതന്നെ വിചാരണ നടത്തണമെന്ന നി൪ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത ജസ്റ്റിസ് കെ.ടി. തോമസ് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.