പുളിക്കൽ: (മലപ്പുറം) ഖു൪ആൻ പഠനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കാൻ പണ്ഡിതരും അക്കാദമിക്ക് വിദഗ്ധരും ഒന്നിക്കണമെന്ന് പുളിക്കൽ ജാമിഅ സലഫിയയിൽ ആരംഭിച്ച രണ്ട് ദിവസത്തെ ദേശീയ ഖു൪ആൻ സെമിനാ൪ ആവശ്യപ്പെട്ടു. വേദഭാഷ സംശുദ്ധവും കിടയറ്റതുമാണെന്ന് സെമിനാ൪ ഉദ്ഘാടനം ചെയ്ത ‘സൗത്തുൽ ഉമ്മ ’ മാഗസിൻ എഡിറ്റ൪ ശൈഖ് അസ്ഹദ് അഅ്ദമി പറഞ്ഞു. ചരിത്രം, ശാസ്ത്രം, സാമൂഹിക വിജ്ഞാനീയങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോഴുള്ള ഖു൪ആനിൻെറ അനന്യമായ ഭാഷാ ശൈലി സാഹിത്യ ലോകത്തിന് പുതുവഴികൾ കാണിച്ചുതരുന്നതാണ്. അതുകൊണ്ടുതന്നെ വേദഗ്രന്ഥങ്ങളുടെ ഭാഷയും സാഹിത്യവും എഴുത്തുകാ൪ തിരിച്ചറിയണം. വ൪ഗീയതയും വിഭാഗീയതയും പടരുമ്പോൾ മതസംവാദങ്ങളുടെ പ്രസക്തി തിരിച്ചറിയണം. ഇതിനൊപ്പം കലാ സാഹിത്യ രംഗത്തുള്ളവ൪ വേദഗ്രന്ഥങ്ങളുടെ സൗന്ദര്യം സമൂഹത്തിൽ പ്രസരിപ്പിക്കാൻ ശ്രദ്ധ വെക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജാമിഅ സലഫിയ 30ാം വാ൪ഷികം പ്രമാണിച്ച് കോഴിക്കോട് സ൪വകലാശാലയുമായി സഹകരിച്ചാണ് സെമിനാ൪ ഒരുക്കിയത്. ഡോ. അബൂസഹ്ബാൻ, ഡോ. മുഹമ്മദ് ഖുതുബുദ്ദീൻ, ഡോ. സയ്യിദ് റശീദ് നസിം, മുഹമ്മദ് ഫാറൂഖി, പ്രഫ. മുഹമ്മദ് കുട്ടശ്ശേരി, എം.എം. നദ്വി, ഡോ. ഫസലുല്ല, എം. മുഹമ്മദ് മദനി, ടി.പി. അബ്ദുറസാഖ് ബാഖവി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഡോ.കെ.ടി. ശബീബ്, പ്രഫ. ആരിഫ് സെയ്ൻ, ഡോ. എ.ബി. മൊയ്തീൻ കുട്ടി, ഡോ. ഇ. അബ്ദുൽ മജീദ്, ഡോ. വീരാൻ മുഹ്യുദ്ദീൻ, ഡോ. ശൈഖ് മുഹമ്മദ്, പ്രഫ. ടി.കെ. യുസഫ്, പി.പി. മുഹമ്മദ് മദനി, അബ്ദുനാസ൪ മദനി, ജാഫ൪ സലഫി, അശ്റഫ് സലഫി, ആദിൽ സലഫി എന്നിവ൪ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെമിനാ൪ ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.