അതിർത്തിയിൽ വീണ്ടും പാക്​ ആക്രമണം

ന്യൂഡൽഹി: ഒരു ദിവസത്തെ ഇടവേളക്കു ശേഷം അതിർത്തിയിൽ വീണ്ടും പാക്​ വെടിവെപ്പ്​. കശ്​മീരിലെ പൂഞ്ച്​​ ജില്ലയിലെ ഷാഹ്​പൂർ സെക്​ടറിൽ അതിർത്തി രക്ഷാസേനയുടെ പോസ്​റ്റുകൾക്ക്​ നേരെയാണ്​ വീണ്ടും വെടിവെപ്പുണ്ടായത്​. ആക്രമണത്തിൽ ആർക്കും പരി​ക്കില്ല. ഇന്ത്യൻ സൈന്യം ശക്​തമായി തിരിച്ചടിച്ചതായാണ്​ റിപ്പോർട്ടുകൾ.

വെടിനിർത്തൽ ലംഘിച്ച്​ ഇൗ മാസം ആദ്യം മുതൽ അതിർത്തിയിൽ പാകിസ്​താൻ നടത്തിയ വെടിവെപ്പിന്​ വ്യാഴാഴ്​ച രാത്രിയോടെയാണ്​ ശമനമുണ്ടായത്​. ഒമ്പതു ദിവസമായി പാകിസ്​താൻ നടത്തിയ ആക്രമണത്തിൽ എട്ട്​ പേർ കൊല്ലപ്പെടുകയും അറുപതോളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

പാകിസ്​താ​െൻറ ആക്രമണത്തിനെതിരെ ശക്​തമായ തിരിച്ചടി നൽകാൻ സൈന്യ​ത്തോട്​ പ്രതിരോധ മന്ത്രി അരുൺ ജെയ്​റ്റ്​ലി നിർദേശം നൽകിയിരുന്നു. ഇന്ത്യ തിരിച്ചടിച്ചതോടെയാണ്​ പാകിസ്​താൻ ആക്രമണം താൽക്കാലികമായി നിർത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.