ബംഗളൂരു: അനധികൃത സ്വത്തുസമ്പാദന കേസിൽ ജയിലിൽ കഴിയുന്ന തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെയും മൂന്നു കൂട്ടു പ്രതികളുടെയും ജാമ്യാപേക്ഷ ക൪ണാടക ഹൈകോടതി പരിഗണിക്കുന്നു. ജാമ്യഹരജിയിൽ വാദം കോടതി വാദം കേൾക്കുന്നു. പ്രമുഖ അഭിഭാഷകൻ രാം ജത്മലാനിയാണ് ജയലളിതക്ക് വേണ്ടി ഹാജരായത്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ജാമ്യം നൽകണമെന്ന് രാംജത്മലാനി കോടതിയിൽ വാദിച്ചു. ജാമ്യം നൽകിയാൽ ജയലളിത ഒളിവിൽ പോകുമെന്ന പ്രോസിക്യൂഷൻെറ വാദത്തേയും രാംജത്മലാനി എതി൪ത്തു. നിയമം അനുസരിക്കുന്ന ആളാണ് ജയലളിതയെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. കാലിത്തീറ്റ കുംഭകോണ കേസിൽ ലാലുപ്രസാദ് യാദവിനെ കോടതി ശിക്ഷിച്ചിരുന്നെങ്കിലും ജാമ്യം നൽകിയിരുന്നെന്നും മലാനി ചൂണ്ടിക്കാട്ടി. ജയലളിതക്ക് പ്രമേഹം ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്നും രാംജത്മലാനി കോടതിയെ അറിയിച്ചു.
ജയലളിത വളരെ സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം നൽകിയാൽ ഒളിവിൽ പോകുമെന്നും സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ട൪ ജി. ഭവാനി സിങും വാദിച്ചു. എ.ഐ.ഡി.എം.കെ പ്രവ൪ത്തകരും ജയലളിതയെ അനുകൂലിക്കുന്ന അഭിഭാഷകരും കോടതിക്ക് പുറത്ത് വിധി കേൾക്കാൻ കാത്തിരിക്കുന്നുണ്ട്. രാവിലെ 11.55നാണ് വാദം കോടതി കേൾക്കൽ തുടങ്ങിയത്.
നേരത്തെ, ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഹൈകോടതിയുടെ അവധിക്കാല ബെഞ്ച് ഇന്നത്തേക്കു മാറ്റുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് ജയിലിനു സമീപത്തും കോടതി പരിസരത്തും ഒരു കിലോമീറ്റ൪ പരിധിയിൽ നിരോധാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷ ശക്തമാക്കുന്നതിൻെറ ഭാഗമായി 500ഓളം പൊലീസുകാരെ ഇവിടങ്ങളിൽ അധികമായി വിന്യസിക്കും. ജാമ്യം ലഭിച്ചില്ളെങ്കിൽ ജയലളിതയെ തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റാനുള്ള സൂചനയുണ്ട്. ജയലളിതയെ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ജനതാദൾ (എസ്) നേതാവ് എച്ച്.ഡി. കുമാരസ്വാമി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.