പള്ളുരുത്തി: കുടിവെള്ളക്ഷാമം രൂക്ഷമായ ചെല്ലാനം മേഖലയില്‍ കുടിവെള്ളം ശേഖരിക്കുന്നത് സംബന്ധിച്ച തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. ചെല്ലാനം മാളികപറമ്പില്‍ നെടിയാംപുരക്കല്‍ ലൂയിസിനെയാണ് (29) അയല്‍വാസിയുടെ ആക്രമണത്തെ തുടര്‍ന്ന് കരുവേലിപ്പടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓട്ടോ തൊഴിലാളിയായ ലൂയിസിന് 38 തുന്നലുണ്ട്. ബ്ളേഡ് പോലെ മൂര്‍ച്ചയുള്ള ഉപകരണം കൊണ്ട് ലൂയിസിന്‍െറ ശരീരത്തില്‍ തലങ്ങും വിലങ്ങും വരഞ്ഞ നിലയിലാണ്. സംഭവത്തില്‍ അയല്‍വാസികളായ അശോകന്‍, മകന്‍ എന്നിവര്‍ക്കെതിരെ കണ്ണമാലി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പൊതുടാപ്പിലൂടെ അരിച്ചത്തെുന്ന കുടിവെള്ളം ശേഖരിക്കാന്‍ എത്തിയവരുടെ ക്രമത്തില്‍നിന്ന് ലൂയിസിന്‍െറ പാത്രം അശോകന്‍ തട്ടിമാറ്റി. ഇത് ചോദ്യം ചെയ്തതോടെയാണ് അശോകനും മകനും വീട്ടില്‍നിന്ന് ആയുധങ്ങള്‍ കൊണ്ടുവന്ന് ലൂയിസിനെ ആക്രമിച്ചത്. പേനാകത്തിക്ക് പുറമെ ഇരുമ്പുവടി കൊണ്ടും അടിച്ചതായി പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.