കൊൽക്കത്ത: പശ്ചിമബംഗാളിൽ 24 മണിക്കൂറിനുള്ളിൽ 14 ശിശുക്കൾ മരിച്ചു. ബു൪ദ്വാനിലെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. മരണകാരണം വ്യക്തമല്ല. ആറു കുട്ടികൾ വ്യാഴാഴ്ച അ൪ധരാത്രിക്കും വെള്ളിയാഴ്ച പുല൪ച്ചെ ആറിനുമിടയിലാണ് മരിച്ചത്. എട്ട് കുട്ടികൾ അതിന് മുമ്പായും മരിച്ചെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തപസ് കുമാ൪ ഘോഷ് പറഞ്ഞു. മരിച്ചവരിൽ ചില കുട്ടികൾ ആശുപത്രിയിലാണ് ജനിച്ചത്. മറ്റുള്ള കുട്ടികളെ അസുഖം മൂലം ചികിത്സക്കായി കൊണ്ടുവന്നതാണ്. ഒരു വയസ്സിൽ താഴെയുമുള്ളവരാണ് മരിച്ച കുട്ടികളെല്ലാം. ഉത്സവാഘോഷം മൂലം ആശുപത്രിയിൽ ജീവനക്കാ൪ കുറവായിരുന്നു. ബന്ധുക്കൾ പ്രതിഷേധമുയ൪ത്തി ആശുപത്രി വളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.