കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ ജിമെയിലിനും യാഹുവിനും വിലക്ക് വരുന്നു

ന്യുഡൽഹി: ജിമെയിൽ, യാഹു അടക്കമുള്ള പ്രമുഖ ഇ-മെയിൽ സേവനദാതാക്കൾക്ക് കേന്ദ്ര സ൪ക്കാ൪ ഓഫിസുകളിൽ വിലക്ക് വരുന്നു. പകരം, ഓഫിസ൪മാ൪ക്ക് ഒൗദ്യോഗിക ആവശ്യങ്ങൾക്കായി സ൪ക്കാ൪ സ്വന്തം ഡൊമൈനിൽ ഇ-മെയിൽ വിലാസം നൽകും. ഇതിനായി ഇലക്ട്രോണിക് ആൻഡ് ഐ.ടി വിഭാഗം 100 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. 2015 മാ൪ച്ചിനകം പദ്ധതി നടപ്പാക്കും.  സൈബ൪ ചോരണം വ്യാപകമായ പശ്ചാത്തലത്തിൽ സ൪ക്കാറിൻെറ നി൪ണായക വിവരങ്ങൾ ചോരുന്നില്ളെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പദ്ധതി. 50 ലക്ഷം ഓഫിസ൪മാ൪ക്ക് ഇ-മെയിൽ വിലാസം നൽകുന്നതിനുള്ള സെ൪വ൪ സംവിധാനങ്ങളാണ് നാഷനൽ ഇൻഫോമാറ്റിക് സെൻറ൪ ഒരുക്കുകയെന്ന് കമ്യൂണിക്കേഷൻ ആൻഡ് ഐ.ടി വകുപ്പ് മന്ത്രി രവിശങ്ക൪ പ്രസാദ് പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.