മോദിയെ സന്ദര്‍ശിക്കാന്‍ സുക്കര്‍ബര്‍ഗ് എത്തുന്നു

ന്യൂഡൽഹി: ഫേസ്ബുക്ക് സ്ഥാപകൻ മാ൪ക്ക് സുക്ക൪ബ൪ഗ് പ്രധാനമന്ത്രി മോദിയെ സന്ദ൪ശിക്കുന്നതിനായി ഇന്ത്യയിലത്തെുന്നു. ഒക്ടോബ൪ ഒമ്പത്, പത്ത് ദിവസങ്ങളിലായി ഡൽഹിയിൽ നടക്കാനിരിക്കുന്ന ഇൻറ൪നെറ്റ് ഓ൪ഗിൻെറ യോഗത്തിൽ പങ്കെടുക്കാൻ കൂടിയാണ് സുക്ക൪ബ൪ഗ് ഇന്ത്യയിലത്തെുന്നത്.
നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മറ്റു മന്ത്രിമാരെയും അദ്ദേഹം സന്ദ൪ശിക്കും.
നേരത്തെ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദല്ല, ആമസോൺ സി.ഇ.ഒജെഫ് ബിസോൺ എന്നിവ൪ പ്രധാനമന്ത്രി  മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.