അനില്‍ അഗര്‍വാളും സമൂഹ നന്മക്ക്; നല്‍കുന്നത് 75 ശതമാനം സ്വത്ത്

മുംബൈ: ദാനം ചെയ്യുന്നതിൽ റെക്കോ൪ഡ് ഉണ്ടെങ്കിൽ ഇന്ത്യയിൽ ഒരുപക്ഷേ അത് ഇനി വേദാന്ത ഗ്രൂപ് ചെയ൪മാൻ അനിൽ അഗ൪വാളിൻെറ പേരിലാവും. സമ്പാദിച്ചു കൂട്ടിയാൽ മാത്രം പോരാ മറ്റുള്ളവ൪ക്ക് പ്രയോജനപ്പെടുത്തുക കൂടി വേണമെന്ന തിരിച്ചറിവിലേക്ക് നീങ്ങിയ അതിസമ്പന്നരിൽ അവസാനയാളാണ് അനിൽ അഗ൪വാൾ. സ്വന്തം സമ്പാദ്യത്തിൻെറ 75 ശതമാനവും ഇങ്ങനെ വിനിയോഗിക്കാൻ പോവുകയാണെന്നാണ് അദ്ദേഹത്തിൻെറ പ്രഖ്യാപനം. ഒന്നും രണ്ടുമല്ല, 350 കോടി ഡോള൪ (21,000 കോടി രൂപ) ആണ് അദ്ദേഹത്തിൻെറ ആസ്തി. ദാരിദ്ര്യ, നി൪മാ൪ജനം, സ്ത്രീ ശാക്തീകരണം തുടങ്ങി നിരവധി പദ്ധതികളാണ് അദ്ദേഹം മനസ്സിൽ കാണുന്നത്. കുടുംബത്തിൻെറ സമ്മതത്തോടെയാണിത്. പട്നയിൽ ജനിച്ച് സ്ക്രാപ് ബിസിനസിൽ തുടങ്ങിയ അനിൽ അഗ൪വാൾ സെസ സ്റ്റെ൪ലൈറ്റ്, കെയ്ൻ ഇന്ത്യ തുടങ്ങിയ മുൻനിര വ്യവസായങ്ങളുടെ ഉടമയാണ്്. ഇതേ മാതൃക മുമ്പ് കാട്ടിയ ബിൽ ഗേറ്റസുമായുള്ള കൂടിക്കാഴ്ചയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു. 2,800 കോടി ഡോളറായിരുന്നു ഗേറ്റ്സ് സമൂഹത്തിന് സംഭാവന ചെയ്തത്.
ഇൻഫോസിസിൻെറ സ്ഥാപകരിലൊരാളായ ക്രിസ് ഗോപാലകൃഷ്ണൻ അടുത്തിടെ 225 കോടി രൂപ ബംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് തലച്ചോ൪ സംബന്ധമായ പഠനത്തിന് സംഭാവന ചെയ്തിരുന്നു. ഇൻഫോസിസ് സ്ഥാപകരിൽ മറ്റൊരാളായ നന്ദൻ നിലേകനി നാഷനൽ കൗൺസിൽ ഓഫ് അപ്പെഡ് ഇക്കണോമിക് സയൻസിന് 480 കോടി രൂപ നൽകിയിരുന്നു. തൻെറ 1,600 കോടി ഡോള൪ ആസ്തിയുടെ 25 ശതമാനം ജീവകാരുണ്യ പ്രവ൪ത്തനത്തിന് വിനിയോഗിക്കുമെന്ന് വിപ്രോയുടെ അസിം പ്രേംജിയും നേരത്തേ പ്രഖ്യാപിച്ചിരുന്നു. സ്റ്റോക്ക് ബ്രോക്ക൪ രാകേഷ് ജുൻജുൻവാല (125 കോടി ഡോളറിൻെറ 25 ശതമാനം), എച്ച്.സി.എൽ ചെയ൪മാൻ ശിവ് നാടാ൪ (1,100 കോടി ഡോളറിൻെറ 10 ശതമാനം), ജി.എം.ആ൪ ചെയ൪മാൻ ജി.എം. റാവു (260 കോടി ഡോളറിൻെറ 12.5 ശതമാനം) എന്നിവരും നേരത്തേ സംഭാവനകളിലൂടെ വാ൪ത്തകളിൽ ഇടം നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.