കൊനാക്രി: ഡോക്ട൪മാ൪ കൊല്ലുമെന്ന ഭീതി കാരണം ഗിനിയിൽ ആളുകൾ എബോള ചികിത്സക്ക് ആശുപത്രികളിൽ പോകാൻ വിസമ്മതിക്കുന്നു. എബോള വൈറസ് മാരകമായി പട൪ന്ന രാജ്യങ്ങളിലൊന്നാണ് ഗിനി.
ആശുപത്രികളിൽ ഡോക്ട൪മാ൪ വിഷം കുത്തിവെക്കുന്നുവെന്ന ഭീതിയാണ് ഗിനി നിവാസികളെ അലട്ടുന്നത്. എബോള ലക്ഷണങ്ങൾ കണ്ടത്തെിയാൽ ഫാ൪മസികളിൽ ലഭിക്കുന്ന മരുന്നുകളെയാണ് അവ൪ ആശ്രയിക്കുന്നത്. ആഫ്രിക്കക്കാരെ ക്ളിനിക്കുകളിലത്തെിച്ച് അവരുടെ രക്തവും അവയവങ്ങളും മോഷ്ടിക്കാൻ പ്രാദേശിക, വിദേശ ആരോഗ്യപ്രവ൪ത്തക൪ ഗൂഢാലോചന നടത്തുകയാണെന്നാണ് ഗിനിയിലെ ആളുകൾ വിശ്വസിക്കുന്നത്.
സെപ്റ്റംബ൪ ആദ്യം തെക്കുകിഴക്കൻ ഗിനിയിൽ പത്രപ്രവ൪ത്തകരുൾപ്പെടെ എട്ടുപേ൪ എബോള ബാധിച്ച് മരിച്ചിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 3,091 ആയെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 6,500ലേറെ പേ൪ക്ക് എബോള റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. ലൈബീരിയയിൽ 1,830 പേരാണ് എബോള ബാധിച്ച് മരിച്ചത്.
എബോള പട൪ന്നുപിടിച്ച രാജ്യങ്ങളിലേക്കുള്ള നി൪ത്തിവെച്ച വിമാന സ൪വീസുകൾ പുനരാരംഭിക്കുമെന്ന് ഐവറി കോസ്റ്റ് പ്രസിഡൻറ് അലാസെ ഒട്ടാര പ്രഖ്യാപിച്ചു. രാജ്യത്ത് എബോള റിപ്പോ൪ട്ട് ചെയ്തിട്ടില്ളെന്നും വ്യോമഗതാഗതം ഇനിയും തടയാൻ കാരണമില്ളെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിൽ എബോള രോഗം കണ്ടത്തെിയ നൈജീരിയയിലും സെനഗാളിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി രോഗബാധ റിപ്പോ൪ട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.