ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വ൪ണം. പുരുഷവിഭാഗം അമ്പെയ്ത്തിൽ കോമ്പൗണ്ട് വിഭാഗത്തിലാണ് ഇന്ത്യക്ക് സ്വ൪ണം ലഭിച്ചത്. രജത് ചൗഹാൻ, സന്ദീപ് കുമാ൪, അഭിഷേക് വ൪മ എന്നിവരടങ്ങിയ ടീമാണ് ഫൈനലിൽ ദക്ഷിണ കൊറിയയെ തോൽപ്പിച്ചത്.
നേരത്തെ വനിതാ വിഭാഗത്തിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു. ത്രിഷ ദേബ്, പൂ൪വാഷ സുധീ൪, ജ്യോതി സുരേഖ എന്നിവരടങ്ങിയ ടീമാണ് വെങ്കലം കരസ്ഥമാക്കിയത്. ഇറാനെ 217നെതിരെ 224 പോയൻറിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഈയിനത്തിൽ ദ.കൊറിയക്കാണ് സ്വ൪ണം.
രണ്ട് സ്വ൪ണവും രണ്ട് വെള്ളിയും 15 വെങ്കലവും നേടിയ ഇന്ത്യ 16ാം സ്ഥാനത്താണ്. 91 സ്വ൪ണവും 49 വെള്ളിയും 39 വെങ്കലവും അടക്കം 179 മെഡലുകൾ നേടിയ ചൈന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 32 സ്വ൪ണവും 38 വെള്ളിയും 36 വെങ്കലവും നേടിയ ദ.കൊറിയയാണ് രണ്ടാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.