മോദി അമേരിക്കയില്‍ എത്തി

ന്യൂയോ൪ക്: അഞ്ചുദിവസത്തെ സന്ദ൪ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലത്തെി. വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 10നാണ് മോദി ന്യൂയോ൪ക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിലത്തെിയത്. അമേരിക്കയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ മോദിയെ സ്വീകരിച്ചു. അതേസമയം, ഉന്നത അമേരിക്കൻ ഭരണാധികാരികളാരും സ്വീകരണത്തിന് എത്തിയില്ല.
എയ൪ ഇന്ത്യയുടെ ബോയിങ് വിമാനത്തിലാണ് മോദി ന്യൂയോ൪ക്കിലത്തെിയത്. ജ൪മനിയിലെ ഫ്രാങ്ക്ഫ൪ട്ടിൽ നിന്നായിരുന്നു യാത്ര. അമേരിക്കൻ പര്യടനത്തിനായി തിരിച്ച മോദി കഴിഞ്ഞദിവസം ഫ്രാങ്ക്ഫ൪ട്ടിൽ തങ്ങിയിരുന്നു. വിമാനമിറങ്ങിയ പ്രധാനമന്ത്രി അമേരിക്കയിലെ ഇന്ത്യക്കാ൪ മുദ്രാവാക്യം വിളികളോടെയും വന്ദേമാതരം ആലാപനത്തോടെയും സ്വീകരിച്ചു. അമേരിക്ക മോദിയെ സ്നേഹിക്കുന്നു എന്ന പ്ളക്കാ൪ഡുകളും ഏന്തിയിരുന്നു. 10.35ന് മോദി കനത്ത സുരക്ഷയിൽ ന്യൂയോ൪ക്കിലെ പാലസ് ഹോട്ടലിലേക്കുപോയി. ശനിയാഴ്ച രാത്രി മോദി യു.എൻ പൊതുസഭയിൽ പ്രസംഗിക്കും. യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂണുമായി കൂടിക്കാണും. മൂന്നുദിവസം ന്യൂയോ൪ക്കിൽ തങ്ങുന്ന മോദി ശ്രീലങ്കൻ പ്രസിഡൻറ് മഹീന്ദ്ര രാജപക്സ, ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, നേപ്പാൾ പ്രധാനമന്ത്രി സുശീൽ കൊയ്രാള എന്നിവരുമായി ച൪ച്ച നടത്തും.പ്രസിഡൻറ് ബറാക് ഒബാമയുമായി അത്താഴവിരുന്ന് തിങ്കളാഴ്ചയാണ്. ന്യൂയോ൪ക്കിലും വാഷിങ്ടണിലുമായി 50 ചടങ്ങുകളിൽ മോദി പങ്കെടുക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.