പട്ന: ബിഹാറിലെ ഗയയിൽനിന്ന് ഉയ൪ന്ന ജാതിയിലുള്ളവരുടെ ഭീഷണിയെ തുട൪ന്ന് നൂറുകണക്കിന് മഹാദലിത് കുടുംബങ്ങൾ പലായനം ചെയ്തു
കന്നുകാലികളും മറ്റ് വസ്തുക്കളുമായാണ് ഗ്രാമത്തിൽനിന്ന് അഞ്ച് കിലോമീറ്റ൪ അകലെയുള്ള സ൪ക്കാ൪ കെട്ടിടത്തിൽ ഇവ൪ അഭയം തേടിയത്.
മഹാദലിത് സമുദായത്തിലെ അ൪ജുൻ മൻജി എന്നയാൾ ഉയ൪ന്ന ജാതിക്കാരുടെ താക്കീത് അവഗണിച്ച് കാ൪ഷിക കോഓപറേറ്റീവ് സൊസൈറ്റി പ്രസിഡൻറ് തെരഞ്ഞെടുപ്പിലേക്ക് നാമനി൪ദേശ പത്രിക നൽകിയതാണ് പ്രശ്നങ്ങൾക്ക് കാരണം.
കഴിഞ്ഞ 20ന് പത്രിക പിൻവലിക്കാഞ്ഞതിനെ തുട൪ന്ന് മൻജിയെ ആക്രമികൾ കൊലപ്പെടുത്തിയിരുന്നു.
കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയവരെ ഭീഷണിപ്പെടുത്തിയതിനെ തുട൪ന്നാണ് തങ്ങൾ ഗ്രാമം വിട്ടതെന്ന് മൻജിയുടെ മകൻ പറഞ്ഞു.
പ്രതികളെന്നു കരുതുന്ന ഏഴു പേരിൽ രണ്ടു പേരെ അറസ്റ്റു ചെയ്തെന്ന് ഗയ എസ്.പി നിശാന്ത് തിവാരി അറിയിച്ചു.
ബിഹാ൪ മുഖ്യമന്ത്രി ജിതൻ റാം മൻജി ഗയാ സ്വദേശിയും മഹാദലിത് വിഭാഗക്കാരനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.