??????? ?????????????? ??????? ???????? ???????? ?????? ??? ??????????????. ??????? ?????? ???????, ?????? ???? ????????? ??? ??????? ????? ??????? ?????

ഏഷ്യന്‍ ഗെയിംസ് ഒഫീഷ്യല്‍ മരിച്ചു

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിലെ ഒരു ഒഫീഷ്യൽ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ദക്ഷിണ കൊറിയൻ പൊലീസ് അറിയിച്ചു. ഏത് രാജ്യക്കാരനാണെന്നോ അദ്ദേഹത്തിൻെറ വിശദാംശങ്ങളും ഒൗദ്യോഗികമായി പൊലീസ് പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച രാവിലെ ഉണ൪ന്നയുടൻ ഒഫീഷ്യൽ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്നും സഹപ്രവ൪ത്തകരുടെ സഹായം തേടുകയും ചെയ്തുവത്രെ.
തുട൪ന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നതായി ഏഷ്യൻ ഗെയിംസ് അധികൃത൪ വ്യക്തമാക്കി.  
മരിച്ച റഫറി കടുത്ത രക്തസമ്മ൪ദ ബാധിതനായിരുന്നുവെന്ന് പറയപ്പെടുന്നു. അത്ലറ്റിക്സ് മത്സരങ്ങളുടെ ഒഫീഷ്യലാണ് മരിച്ചതെന്നും അനൗദ്യോഗിക വിവരമുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.