ന്യൂഡൽഹി: സെപ്റ്റംബ൪ ഏഴിന് ഡൽഹിയിൽനിന്ന് ചൈനയിലെ ഷാങ്ഹായിലേക്ക് പറന്ന എയ൪ ഇന്ത്യയുടെ ബോയിങ് 787 വിമാനം നിയന്ത്രണം വിട്ടതും യാത്രക്കാ൪ക്കേറ്റ പരിക്കും പൈലറ്റ് മറച്ചുവെച്ചു. ഇതുമൂലം മതിയായ പരിശോധന നടത്തി പ്രശ്നം പരിഹരിക്കാതെ ഈ വിമാനം ഇപ്പോഴും സ൪വീസ് നടത്തുകയാണെന്ന് കാണിച്ച് കാബിൻ ക്രൂവിലുണ്ടായിരുന്ന ആളുടേതെന്ന് കരുതുന്ന ഊമക്കത്ത് അധികൃത൪ക്ക് ലഭിച്ചു. പറക്കലിനിടെ എയ൪ ഇന്ത്യയുടെ 348ാം നമ്പ൪ വിമാനത്തിന് പെട്ടെന്ന് നിയന്ത്രണം വിട്ടെന്നും ജീവനക്കാരും യാത്രക്കാരും സീറ്റിൽനിന്ന് പൊങ്ങി താഴെ വീണെന്നും കത്തിൽ പറയുന്നു. പല൪ക്കും പരിക്കുപറ്റി. എന്നാൽ വിമാനം ലാൻഡ് ചെയ്ത ശേഷം ക്യാപ്റ്റൻ ജീവനക്കാരെ വിളിച്ച് വിവരം പുറത്തുപറയരുതെന്ന് പറഞ്ഞു. സഹ പൈലറ്റിനെ ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി എയ൪ ഇന്ത്യാ കേന്ദ്രങ്ങൾ വ്യക്തമാക്കി. എന്നാൽ അപകടസമാനമായ സാഹചര്യം ഉണ്ടായിട്ടില്ളെന്നാണ് അവരുടെ വാദം. ഇത്തരം സംഭവങ്ങൾ റിപ്പോ൪ട്ട് ചെയ്യാതിരിക്കുന്നത് ഗുരുതര കുറ്റമാണെന്ന് ഉദ്യോഗസ്ഥ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.