ജയ്പൂ൪: യു.പി.എ സ൪ക്കാറിൻെറ കാലത്ത് ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അമേരിക്ക ഇടപെടുമായിരുന്നുവെന്നും പ്രണബ് മുഖ൪ജിക്കു പകരം മൊണ്ടേക് സിങ് അഹ് ലുവാലിയയെ ധനമന്ത്രിയാക്കാൻ താൽപര്യം പ്രകടിപ്പിച്ചുവെന്നും മുൻ വിദേശകാര്യമന്ത്രി നട് വ൪ സിങ്. ചൈനക്കെതിരെ അമേരിക്കയുമായി കൈകോ൪ക്കുന്നതിൻെറ അപകടങ്ങളെപ്പറ്റി കേന്ദ്രസ൪ക്കാറിന് താക്കീതുനൽകി രണ്ടു ദിവസത്തിനുശേഷമാണ് നട്വ൪ സിങ്ങിൻെറ ഈ വെളിപ്പെടുത്തൽ. ചൈനക്കെതിരെ അമേരിക്കയുമായി സഖ്യത്തിലേ൪പ്പെടുന്നത് വിനാശകരമാകുമെന്ന് ജയ്പൂരിലെ ഒരു ചടങ്ങിൽ നട്വ൪ സിങ് പറഞ്ഞിരുന്നു. സൂപ്പ൪ പവ൪ യുഗം കഴിഞ്ഞുവെന്നും നട്വ൪ സിങ് കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.