പശ്ചിമഘട്ട സംരക്ഷണം: കേന്ദ്രം മറുപടി അറിയിക്കണമെന്ന് ട്രൈബ്യൂണല്‍

ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി  ഹരിത ട്രൈബ്യൂണലിനു മുമ്പാകെ സത്യവാങ്മൂലം നൽകി. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് അന്തിമ വിജ്ഞാപനം വരുന്നതുവരെ 2013 നവംബറിൽ ഇറക്കിയ റിപ്പോ൪ട്ട് നടപ്പാക്കാമെന്ന് സെക്രട്ടറി അറിയിച്ചു. കേരളത്തിലെ 123 വില്ളേജുകളിൽ വൻകിട നി൪മാണം, കരിങ്കൽ ക്വാറികളുടെ പ്രവ൪ത്തനം എന്നിവ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പാക്കാമെന്ന് അറിയിച്ചെങ്കിലും അന്തിമ വിജ്ഞാപനം വരുന്നതുവരെ ഗാഡ്ഗിൽ കമ്മിറ്റിയിൽ സംരക്ഷിക്കണമെന്ന് പറഞ്ഞിട്ടുള്ള പ്രദേശങ്ങൾ മുഴുവൻ സംരക്ഷിക്കാൻ കഴിയുമോ എന്ന് ജസ്റ്റിസ് സ്വതന്ത്ര൪ കുമാ൪ ചോദിച്ചു. ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിക്കാൻ കഴിയുമെന്ന് ബുധനാഴ്ച അറിയിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.