മംഗള്‍യാന്‍: രാജ്യം പ്രാര്‍ഥനയില്‍; ഉണരണേ ‘ലാം’

ബംഗളൂരു: പ്രതീക്ഷകൾക്കും ആശങ്കകൾക്കുമിടയിൽ ഇന്ത്യയുടെ ചൊവ്വാ ദൗത്യപേടകമായ മംഗൾയാൻ തിങ്കളാഴ്ച സുപ്രധാന ഘട്ടത്തിലേക്ക് കടക്കും. ചൊവ്വയുടെ ആക൪ഷണമേഖലയിൽ പ്രവേശിക്കുന്നതിനൊപ്പം പേടകത്തിൻെറ ദിശതിരുത്തുന്ന നി൪ണായക ദിവസം കൂടിയാണ് തിങ്കളാഴ്ച. ലാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദ്രവ ഇന്ധന എൻജിൻ (ലിക്വിഡ് അപോജി മോട്ടോ൪) പ്രവ൪ത്തിപ്പിച്ചാണ് ഇത് സാധ്യമാക്കുക. ഉച്ചക്ക് 2.30ന് നാലു സെക്കൻഡ് നേരത്തേക്കാണ് പേടകത്തിലെ പ്രധാന എൻജിനായ ലാം പ്രവ൪ത്തിപ്പിക്കുക.  ലാം പ്രവ൪ത്തിച്ചുതുടങ്ങുന്നതോടെ മംഗൾയാൻ സൗരഭ്രമണപഥത്തിൽനിന്ന് ചൊവ്വയുടെ ഭ്രമണപഥത്തിന് നേരെ ദിശ തിരിക്കും. സൗരഭ്രമണപഥത്തിൽ സെക്കൻഡിൽ 22.2 കിലോമീറ്റ൪ വേഗത്തിൽ സഞ്ചരിച്ചിരുന്ന മംഗൾയാൻെറ വേഗം ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് മാറാനായി സെക്കൻഡിൽ 4.4 കിലോമീറ്ററായി കുറക്കും. വിക്ഷേപണത്തിന് ശേഷമുള്ള മംഗൾയാൻെറ നാലാമത്തെയും അവസാനത്തേയും ദിശാമാറ്റമാകും ഇത്.  സ്വയം നിയന്ത്രണത്തിലൂടെ അര കിലോ ഇന്ധനം ജ്വലിപ്പിച്ചാണ് എൻജിൻ പ്രവ൪ത്തിക്കുക.  24ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതിന് ലാം എൻജിൻ പ്രവ൪ത്തിക്കേണ്ടതിൻെറ മുന്നോടിയായുള്ള ചെറു പരീക്ഷണം കൂടിയാണ് തിങ്കളാഴ്ച.
അതേസമയം, 10 മാസത്തെ ഇടവേളക്കുശേഷമാണ് ലാം പ്രവ൪ത്തിപ്പിക്കുന്നത്. കഴിഞ്ഞ വ൪ഷം ഡിസംബ൪ ഒന്നിനായിരുന്നു ഇതിനു മുമ്പ് ലാം പ്രവ൪ത്തിപ്പിച്ചത്. ബഹിരാകാശത്തെ അതിശൈത്യ മേഖലകളിലൂടെ കടന്നുപോയ പേടകത്തിൻെറ എൻജിൻ എങ്ങനെയാകും തിങ്കളാഴ്ച പ്രതികരിക്കുക എന്നതിൽ ആശങ്കയുണ്ട്.
തിങ്കളാഴ്ച പ്രധാന എൻജിൻ പ്രവ൪ത്തിച്ചില്ളെങ്കിൽ മംഗൾയാൻെറ ഗതിനി൪ണയത്തിന് പേടകത്തിലെ എട്ട് ചെറിയ എൻജിനുകൾ (ത്രസ്റ്ററുകൾ) പ്രവ൪ത്തിപ്പിച്ച് ശ്രമം തുടരും. അതേസമയം, ത്രസ്റ്ററുകളിലെ ഇന്ധനം തീ൪ന്നാൽ പേടകത്തിൻെറ പിന്നീടുള്ള ഗതിയെ ബാധിക്കും.
 ആശങ്കപ്പെടാൻ ഒന്നുമില്ളെന്നും ഐ.എസ്.ആ൪.ഒ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ചെയ൪മാൻ കെ. രാധാകൃഷ്ണൻ പറഞ്ഞു. പേടകത്തെ നിയന്ത്രിക്കുന്ന ബംഗളൂരുവിലെ പീനിയയിലെ ഐ.എസ്.ആ൪.ഒയുടെ ഇസ്ട്രാക് കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും പ്രതീക്ഷയിലാണ്. രാജ്യത്തെ 120 കോടി ജനങ്ങളിലും ആ പ്രതീക്ഷയും പ്രാ൪ഥനയുമുണ്ട് -‘ഉണരണേ ലാം.’   കണക്കുകൂട്ടലുകളെല്ലാം ശരിയായാൽ മംഗൾയാൻ ബുധനാഴ്ച രാവിലെ 7.30ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.