പ്രിയ കൂട്ടുകാരിയെ തോല്‍പ്പിച്ച് ദീപിക മെഡലുറപ്പിച്ചു

ഗ്ളാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ തനിക്കൊപ്പം സ്ക്വാഷ് ഡബ്ൾസ് സ്വ൪ണം നേടിയ കൂട്ടുകാരി ജോഷ്ന ചിന്നപ്പയെ തോൽപിച്ച് ഏഷ്യൻ ഗെയിംസ് സിംഗ്ൾസിൽ സെമിയിലത്തെിയ ദീപിക പള്ളിക്കൽ മെഡലുറപ്പിച്ചു. പുരുഷ സിംഗ്ൾസിൽ കഴിഞ്ഞ തവണത്തെ വെങ്കല ജേതാവ് സൗരവ് ഘോഷാൽ ഇത്തവണയും മെഡൽ നേടുമെന്ന് ഉറപ്പായി.
ജോഷ്നക്കെതിരായ സിംഗ്ൾസ് ക്വാ൪ട്ടറിൽ കനത്ത പോരാട്ടത്തിനൊടുവിൽ  7-11, 11-9, 11-8, 15-17, 11-9 സ്കോറിനാണ് ദീപിക ജയം കണ്ടത്തെിയത്. ത്രസിപ്പിക്കുന്ന പോരാട്ടമാണ് ഇന്ത്യൻ വനിതകൾ മത്സരത്തിലുടനീളം കാഴ്ചവെച്ചത്. പരസ്പരം കേളീശൈലി നന്നായിട്ടറിയാവുന്ന ഇരുവരും ജയത്തിനായി കൈമെയ് മറന്ന് പോരാടി. കളി തുടങ്ങി ഒമ്പതു മിനിറ്റിനുള്ളിൽ ആദ്യ ഗെയിം ജോഷ്ന സ്വന്തമാക്കിയെങ്കിലും ശക്തമായി തിരിച്ചടിച്ച ദീപിക രണ്ടാമത്തെയും മൂന്നാമത്തെയും ഗെയിമുകൾ വ്യക്തമായ ആധിപത്യവുമായി നേടിയെടുത്തു. നാലാമത്തെ ഗെയിമിൽ 26 മിനിറ്റോളം ഒപ്പത്തിനൊപ്പം പോരാടിയതിനു ശേഷമാണ് ജോഷ്ന ഗെയിം പിടിച്ചത്. നി൪ണായകമായ അവസാന ഗെയിമിൽ വിട്ടുകൊടുക്കാതെ പോരാടിയ ദീപിക ഗെയിമും മത്സരവും മെഡലും സ്വന്തം പേരിൽ കുറിക്കുകയായിരുന്നു. ഇരു താരങ്ങളും ക്വാ൪ട്ടറിൽ എത്തിയപ്പോൾ തന്നെ ഇന്ത്യക്ക് മെഡൽ ഉറപ്പായിരുന്നു. ഏഷ്യാഡിൽ സ്ക്വാഷ് വനിത സിംഗ്ൾസിൽ ഇന്ത്യയുടെ ആദ്യ മെഡലായിരിക്കും ദീപിക നേടുന്നത്.
പുരുഷ സിംഗ്ൾസ് ക്വാ൪ട്ടറിൽ പാകിസ്താൻെറ ഇഖ്ബാൽ നാസിറിനെ  11-6 9-11 11-2 11-9 ന് തോൽപിച്ച് സെമിയിലത്തെിയാണ് ഘോഷാൽ വീണ്ടും ഏഷ്യൻ മെഡൽ ശ്രേണിയിലേക്ക് ഉയ൪ന്നത്. ഏഷ്യയിൽ ഒന്നാം നമ്പ൪ താരമായ സൗരവ് മത്സരത്തിൻെറ ആരംഭം മുതൽ വ്യക്തമായ ആധിപത്യം പുല൪ത്തി. രണ്ടാം ഗെയിമിൽ മാത്രമാണ് എതിരാളിക്ക് അൽപം സ്വാതന്ത്ര്യം ലഭിച്ചത്. ഗെയിം നഷ്ടമായതിനെ തുട൪ന്ന് മനസ്സാന്നിധ്യം കൈവിടാതെ കളിച്ച ഇന്ത്യൻ താരം മത്സരം സ്വന്തമാക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.