അതിര്‍ത്തി വിഷയത്തില്‍ നിലപാട് ശക്തമാക്കി ഇന്ത്യ; ചൈനീസ് സംഘത്തിന് വിലക്ക്

ന്യൂഡൽഹി: ലഡാക്കിലെ ചുമൂറിൽ തുട൪ച്ചയായുള്ള ചൈനയുടെ കടന്നുകയറ്റത്തിനെതിരെ ഇന്ത്യയുടെ നയതന്ത്ര പ്രതിരോധം. അടുത്തയാഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന മാധ്യമ സംവാദത്തിനുള്ള ചൈനീസ് പ്രതിനിധികൾക്ക് വിലക്കേ൪പ്പെടുത്തി കടന്നുകയറ്റത്തിന് ഇന്ത്യ മറുപടി നൽകി. ഇന്ത്യയുടെ മുന്നറിയിപ്പ് ലംഘിച്ച് ഞായറാഴ്ചയും ചുമൂറിലും ലേയിലും ചൈനീസ് സൈന്യം പുതിയ നി൪മാണപ്രവ൪ത്തനം നടത്തിയെന്ന വാ൪ത്ത പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രസ൪ക്കാ൪ മാധ്യമ സംഘത്തിനുള്ള വിസാ നടപടി റദ്ദാക്കിയത്. മാധ്യമ സംവാദത്തിൻെറ സംഘാടക൪ സംഭവം സ്ഥിരീകരിച്ച് ഉടൻതന്നെ പ്രസ്താവനയിറക്കി.
ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട പത്രപ്രവ൪ത്തകരുമായുള്ള ചൈനീസ് പ്രതിനിധികളുടെ സംവാദം എല്ലാ വ൪ഷവും നടന്നുവരാറുള്ളതാണ്. ബുധനാഴ്ചയാണ് ഈ വ൪ഷത്തെ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാൽ, ഒഴിവാക്കാനാവാത്തതും സങ്കീ൪ണവുമായ ചില കാരണങ്ങളാൽ പരിപാടി നീട്ടിവെക്കുന്നുവെന്ന് ഒറ്റവരി ഫാക്സിൽ സംഘാടക൪ ഇന്ത്യൻ പ്രതിനിധികളെ അറിയിച്ചു. സംവാദം റദ്ദാക്കിയ പ്രസ്താവനയും പുറത്തിറക്കി. സംഭവത്തോട് ഇരു രാഷ്ട്രങ്ങളുടെയും വക്താക്കൾ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച ഇന്ത്യയിലത്തെിയ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിൻെറ സന്ദ൪ശനത്തിൻെറ തലേ ദിവസമാണ് ചുമൂറിൽ ചൈനയുടെ കടന്നുകയറ്റം ആദ്യമായി റിപ്പോ൪ട്ട് ചെയ്യപ്പെടുന്നത്. തുട൪ന്ന്, പ്രധാനമന്ത്രി മോദിയുമായുള്ള  കൂടിക്കാഴ്ചയിൽ സംഭവം വിഷയമായി. നിയന്ത്രണരേഖ ലംഘിച്ചുള്ള സൈന്യത്തിൻെറ നി൪മാണപ്രവ൪ത്തനങ്ങൾ ഉണ്ടാവില്ളെന്ന് ഉറപ്പുനൽകിയാണ് വെള്ളിയാഴ്ച ഷി ജിൻപിങ് തിരിച്ചുപോയത്. എന്നാൽ, തൊട്ടടുത്ത ദിവസവും ചുമൂറിൽ ചൈന കടന്നുകയറിയതോടെ പ്രശ്നം വീണ്ടും വഷളായി. തൊട്ടുപിന്നാലെയാണ് ഞായറാഴ്ച ലേഹിലും സൈന്യം നിലയുറപ്പിച്ചത്.
ചൈനയുമായി അതി൪ത്തി പങ്കിടുന്ന സ്ഥലമാണ് ചുമൂ൪. തന്ത്രപ്രധാനമായ ഈ മേഖലക്കായി ചൈന കാലങ്ങളായി അവകാശ വാദമുന്നയിക്കുന്നുണ്ട്. ഇവിടെ നിന്ന് 300 കിലോമീറ്റ൪ അകലെയുള്ള സ്ഥലമാണ് ലേ. ഇവിടെ ഇന്നലെ ചൈനീസ് സൈന്യം ഏഴ് ടെൻറുകൾ നി൪മിച്ചു. മേഖലയിൽ ചൈനയുടെ 100 സൈനികരെങ്കിലും നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോ൪ട്ടുകൾ. ചുമൂറിൽ 35 സൈനികരും കടന്നുകയറിയിട്ടുണ്ടെന്ന് ഇന്ത്യൻ സൈനികവൃത്തങ്ങൾ അറിയിച്ചു. ചുമൂറിൽ ചൈനീസ് സൈന്യത്തിൻെറ ഹെലികോപ്ടറുകളും ഞായറാഴ്ച റോന്ത്ചുറ്റിയിരുന്നു. ഇതുവഴിയാണ് സൈന്യത്തിനുള്ള ഭക്ഷണമത്തെിക്കുന്നത്. അതി൪ത്തിയിൽനിന്നും അഞ്ച് കിലോമീറ്റ൪ മാറി ഇന്ത്യയുടെ ഭാഗമായ തിബിലിലേക്ക് സൈന്യം റോഡും വെട്ടുന്നുണ്ട്. പ്രസിഡൻറിൻെറ ഉറപ്പു ലംഘിച്ചും അതി൪ത്തിയിൽ നി൪മാണ പ്രവ൪ത്തനം തുടരുന്ന സാഹചര്യത്തിലാണ് ചൈനയിൽനിന്നുള്ള ഒൗദ്യോഗിക സംഘത്തിനുള്ള പ്രവേശം ഇന്ത്യ നിഷേധിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചുമൂറിൽ സമീപകാലത്ത് ചൈന ഏറ്റവും വലിയ കൈയേറ്റം നടത്തിയത് 2012ലായിരുന്നു. കഴിഞ്ഞ വ൪ഷം ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ഫ്ളാഗ് മീറ്റുകളുടെ പശ്ചാത്തലത്തിൽ പിന്നീട് ചൈന ഇവിടെനിന്നും ഭാഗികമായി പിന്മാറുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.