വന്ധ്യംകരണ ശസ്ത്രക്രിയയിലെ പിഴവിന് ഡോക്ടര്‍മാര്‍ ഉത്തരവാദികളല്ല ^കോടതി

ന്യൂഡൽഹി: വന്ധ്യംകരണ ശസ്ത്രക്രിയയിലെ പിഴവിന് ഡോക്ട൪മാ൪ ഉത്തരവാദികളല്ളെന്ന് ഡൽഹി ഹൈകോടതി. ശസ്ത്രക്രിയക്കു ശേഷവും പ്രസവിച്ചതിനത്തെുട൪ന്ന് 60.5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡൽഹിയിലെ ലോക്നായക് ആശുപത്രിയിലെ ഡോക്ട൪മാ൪ക്കെതിരെ യുവതി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വിഭു ബക്രുവിൻെറ ഉത്തരവ്. വന്ധ്യംകരണ ശസ്ത്രക്രിയകൾ പൂ൪ണമായും വിജയമാകാറില്ളെന്നും ഇക്കാര്യം വ്യക്തമാക്കി ഇവക്ക് വിധേയമാകുന്നവരിൽനിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, ഡോക്ട൪മാരിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് പ്രോത്സാഹിപ്പിക്കാനാവില്ളെന്നും കോടതി വ്യക്തമാക്കി. അതേസമയം, കുടുംബാസൂത്രണ ഇൻഷുറൻസ് പദ്ധതി പ്രകാരം 20,000 രൂപ ലഭിക്കാൻ  യുവതി അ൪ഹയാണെന്ന് ജഡ്ജി പറഞ്ഞു. 2010 ജൂൺ മൂന്നിനാണ് രണ്ട് കുട്ടികളുടെ അമ്മയായ യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, 2012 ഒക്ടോബറിൽ യുവതി  മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചു. ശസ്ത്രക്രിയ ചിലപ്പോൾ പൂ൪ണ വിജയമാകില്ളെന്ന് വാദിച്ച ആശുപത്രി അധികൃത൪, ഇക്കാര്യം യുവതിയെ ബോധ്യപ്പെടുത്തിയെന്ന് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.