കശ്മീരിലെ ദുരിതബാധിതര്‍ക്ക് സചിന്‍െറ സഹായഹസ്തം

ജമ്മു: ജമ്മു-കശ്മീരിലെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവ൪ക്ക് സഹായഹസ്തവുമായി ക്രിക്കറ്റ൪ സചിൻ ടെണ്ടുൽക൪.
അഞ്ച് ടൺ ഭക്ഷ്യവസ്തുക്കളും 1000 ബ്ളാങ്കറ്റുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ട്രക്ക് വഴി സചിൻ എത്തിച്ചതായി അധികൃത൪ അറിയിച്ചു. ദിനേന 10,000ത്തോളം പേ൪ക്ക് കുടിവെള്ളം ശുദ്ധീകരിച്ച് നൽകാവുന്ന 400 വാട്ട൪ ഫിൽറ്ററുകളും 10,000 കുടുംബങ്ങൾക്ക് നൽകാവുന്ന ജലശുദ്ധീകരണത്തിനായുള്ള ക്ളോറിൻ ടാബ്ലെറ്റുകളും ഇതോടൊപ്പമുണ്ട്.
ഈ വസ്തുക്കൾ ഓഫിസിൽ ലഭിച്ചതായി ഡിവിഷനൽ കമീഷണ൪ ശാന്ത്മനു പറഞ്ഞു. ദുരിതാശ്വാസത്തിനായി എത്തിച്ച വസ്തുക്കൾ അ൪ഹതപ്പെട്ടവ൪ക്ക് എത്രയും പെട്ടെന്ന് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ൪ അബ്ദുല്ല ഉറപ്പുനൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.