പ്രാതിനിധ്യ ജനാധിപത്യത്തിനായി ദേശീയ പോരാട്ടം വേണം -എ.ബി ബര്‍ദന്‍

ന്യൂഡൽഹി: ജനാധിപത്യം പൂ൪ണമാകണമെങ്കിൽ ആനുപാതിക പ്രാതിനിധ്യ ജനാധിപത്യ സമ്പ്രദായത്തിലേക്ക് തെരഞ്ഞെടുപ്പ് രീതി മാറണമെന്ന് മുതി൪ന്ന സി.പി.ഐ നേതാവ് എ.ബി. ബ൪ദൻ അഭിപ്രായപ്പെട്ടു. ‘പ്രാതിനിധ്യ ജനാധിപത്യം’ എന്ന വിഷയത്തിൽ വെൽഫെയ൪ പാ൪ട്ടി ഡൽഹിയിൽ സംഘടിപ്പിച്ച ദേശീയ സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളിതുവരെ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും മാറിമാറി ഭരിച്ച സ൪ക്കാറുകളിൽ മിക്കതിനും ജനങ്ങളുടെ ഭൂരിപക്ഷത്തിൻെറ പിന്തുണ ഉണ്ടായിരുന്നില്ല. കേന്ദ്രത്തിൽ ഒറ്റക്ക് ഭൂരിപക്ഷം നേടി സ൪ക്കാറുണ്ടാക്കിയ ബി.ജെ.പിക്ക് ലഭിച്ചത് ആകെ പോൾ ചെയ്തതിൻെറ 31 ശതമാനം വോട്ട് മാത്രമാണ്.
നാലു ശതമാനത്തോളം വോട്ടു നേടിയവ൪ക്ക് ഒരു സീറ്റു പോലുമില്ല.  ഓരോ മണ്ഡലത്തിലും ഏറ്റവും മുന്നിലത്തെുന്നവ൪ വിജയിക്കുകയും അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ എണ്ണത്തിൻെറ ബലത്തിൽ സ൪ക്കാറുകൾ രൂപവത്കരിക്കുകയും ചെയ്യുമ്പോൾ ചെറുകക്ഷികൾക്ക് ലഭിക്കുന്ന വോട്ടുകളും ജനപിന്തുണവും പരിഗണിക്കപ്പെടാതെ പോവുകയാണ്.
പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നിയമനി൪മാണ സഭകളിൽ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ലഭിക്കാത്തതിന് കാരണം ഇതാണ്. 18 ശതമാനത്തോളം മുസ്ലിംകളുള്ള യു.പിയിൽനിന്ന് ഇക്കുറി ഒരു മുസ്ലിം എം.പി പോലുമില്ല. തെരഞ്ഞെടുപ്പ് സംവിധാനത്തിലെ ഇത്തരം കുറവുകൾ മാറുകതന്നെ വേണം. ഏറ്റവും മുന്നിലത്തെുന്നവ൪ ജയിച്ചുകയറുന്ന രീതി കാരണമായാണ് രാഷ്ട്രീയത്തിൽ വോട്ടുകൾ നേടാൻ പണത്തിൻെറ കൈയൂക്കിൻെറയും സ്വാധീനത്തിൻെറയും ഇടപെടൽ വ൪ധിക്കുന്നത്. പ്രാതിനിധ്യ ജനാധിപത്യത്തിനായി ദേശീയ പോരാട്ടം വേണം. അതിൽ  വെൽഫെയ൪ പാ൪ട്ടിക്കൊപ്പം നിൽക്കാൻ കമ്യൂണിസ്റ്റ് പാ൪ട്ടികൾ തയാറാണെന്നും ബ൪ദാൻ പറഞ്ഞു.
നമ്മുടെ രാജ്യത്ത് നിലവിലുള്ള ജനാധിപത്യരീതി എല്ലാ വിഭാഗങ്ങളെയും പൂ൪ണമായും ഉൾക്കൊള്ളുന്നതല്ളെന്ന് മുഖ്യപ്രഭാഷണം നടത്തിയ വെൽഫെയ൪ പാ൪ട്ടി ജനറൽ സെക്രട്ടറി എസ്.ക്യൂ.ആ൪ ഇല്യാസ് ചൂണ്ടിക്കാട്ടി. ഏറ്റവും ചെറിയവ൪ക്കും ദു൪ബല൪ക്കും അ൪ഹമായ അവസരം ലഭിക്കുമ്പോൾ മാത്രമേ  ജനാധിപത്യം പൂ൪ണതയിൽ എത്തൂ. നിയമനി൪മാണ സഭകളിൽ എല്ലാ വിഭാഗത്തിൻെറയും ശബ്ദം ഉയരണം. പങ്കാളിത്ത ജനാധിപത്യമാണ് അതിനുള്ള വഴിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പങ്കാളിത്ത ജനാധിപത്യം വരുന്നതിലൂടെ ഇപ്പോഴുള്ള എല്ലാ പ്രശ്നങ്ങളും  പരിഹരിക്കപ്പെടുമെന്ന ധാരണ ശരിയല്ളെന്ന് ആം ആദ്മി പാ൪ട്ടി നേതാവ് യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടു. പ്രാതിനിധ്യ ജനാധിപത്യ സമ്പ്രദായത്തിനും ചില പ്രശ്നങ്ങളുണ്ട്. എന്നാൽ, വനിതകൾ, മുസ്ലിം ന്യൂനപക്ഷം എന്നിവ൪ക്ക് അ൪ഹമായ പ്രാതിനിധ്യം ലഭിക്കാത്ത ഇപ്പോഴത്തെ സാഹചര്യം മാറുക തന്നെ വേണം. അതിനായി  നിലവിലുള്ള രീതിയിലെ പോരായ്മകൾ  തിരുത്താനുള്ള ഭേദഗതികൾ വേണം. ഇപ്പോഴുള്ള രീതിയുടെയും പ്രാതിനിധ്യ ജനാധിപത്യത്തിൻെറയും മിശ്രണമാണ് അഭികാമ്യമെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.
പ്രാതിനിധ്യ ജനാധിപത്യം സി.പി.എം നേരത്തേ മുന്നോട്ടുവെച്ച ആശയമാണെന്ന് സി.പി.എം പ്രതിനിധി യോഗേന്ദ്ര ശ൪മ പറഞ്ഞു. അഡ്വ. സ൪താജ് ഗീലാനി, കൻവ൪ ഡാനിഷ് അലി (ജെ.ഡി.എസ്), ഖുറം അനീസ് ഉമ൪ (മുസ്ലിംലീഗ്), കമൽ മിത്ര ചിനോയ് (ജെ.എൻ.യു), മുൻ ഉത്ത൪പ്രദേശ് മന്ത്രി ഡോ. മസൂദ് അഹ്മദ് തുടങ്ങിയവ൪ പ്രസംഗിച്ചു.
 വെൽഫെയ൪ പാ൪ട്ടി ദേശീയ അധ്യക്ഷൻ മുജ്തബ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി പി.സി. ഹംസ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.