മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന ജനപ്രിയ ചാനൽ റിയാലിറ്റി ഷോ ‘കോൻ ബനേഗ ക്രോ൪പതി’യിൽ ആദ്യമായി രണ്ട് സഹോദരങ്ങൾ ഉയ൪ന്ന സമ്മാനത്തുകയായ ഏഴ് കോടി നേടി. ആദ്യമായാണ് മത്സരാ൪ഥികൾ മുഴുവൻ തുകയും നേടുന്നത്.
ഡൽഹി സ്വദേശികളായ അചിൻ നറൂലയും, സാ൪ഥക് നറൂലയുമാണ് ‘ജാക്ക് പോട്ട്’ തുക നേടിയത്. നാല് ലൈഫ് ലൈനുകളുമായി 14 ചോദ്യങ്ങൾക്കാണ് ഇരുവരും കൃത്യമായി ഉത്തരം നൽകിയത്. 24 വയസ്സുകാരനായ അചിൻ മാ൪ക്കറ്റിങ് മാനേജറും 22 വയസ്സുകാരനായ സാ൪ഥക് വിദ്യാ൪ഥിയുമാണ്. ഷോ ആരംഭിച്ച 14വ൪ഷത്തിനിടയിൽ ഏറ്റവും ഉയ൪ന്ന തുക നേടിയ ഇരുവരെയും ബച്ചൻ അഭിനന്ദിച്ചു. ക്വിസ് മാസ്റ്റ൪ സിദ്ധാ൪ഥ ബസുവാണ് പരിപാടിയുടെ നി൪മാതാവ്. റിയാലിറ്റി ഷോയുടെ എട്ടാമത്തെ സെഷനായിരുന്നു ഇത്.
25 ലക്ഷം മതിയെന്ന് നിശ്ചയിച്ച് അവസാന ചോദ്യം അഭിമുഖീകരിക്കാതെ ഇരുവരും പിന്മാറുമെന്നാണ് കരുതിയതെന്നും വിജയം അവിശ്വസനീയമാണെന്നും അമിതാഭ് ബച്ചൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.