ഹരിയാന: ബി.ജെ.പി മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു

ചണ്ഡിഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ  മുഴുവൻ സീറ്റുകളിലേക്കും ബി.ജെ.പി സ്ഥാനാ൪ഥികളെ പ്രഖ്യാപിച്ചു. വിദേശമന്ത്രി സുഷമ സ്വരാജിൻെറ സഹോദരി വന്ദന ശ൪മയും സ്ഥാനാ൪ഥി പട്ടികയിലുണ്ട്. ഞായറാഴ്ച 47 സ്ഥാനാ൪ഥികളെയാണ് അവസാന പട്ടികയായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ചേ൪ന്ന പാ൪ട്ടി കേന്ദ്ര തെരഞ്ഞെടുപ്പുസമിതി യോഗമാണ് പട്ടിക പുറത്തിറക്കിയത്.
43 പേരുടെ പട്ടിക നേരത്തേ പുറത്തിറക്കിയിരുന്നു. ബി.ജെ.പിയുടെ മത്സരാ൪ഥികളിൽ 15പേ൪ സ്ത്രീകളാണ്. 22പേ൪ 45ൽ താഴെ പ്രായമുള്ളവരും. പാ൪ട്ടി സംസ്ഥാന അധ്യക്ഷൻ രാംവിലാസ് ശ൪മ, കിസാൻ മോ൪ച്ച നേതാവ് ഒ.പി. ധൻക൪, ക്യാപ്റ്റൻ അഭിമന്യു തുടങ്ങിയവ൪ പട്ടികയിൽ ഇടം തേടി. മുൻ കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ബീരേന്ദ൪ സിങ്ങിൻെറ ഭാര്യ പ്രേമലതാ സിങ്ങിനും സീറ്റ് ലഭിച്ചിട്ടുണ്ട്. രണ്ടു മേവാ൪ മുസ്ലിംകൾക്കും പട്ടികയിൽ ഇടം നൽകി. ചൗധരി അലം മുണ്ടൽ, ഇക്ബാൽ ജയിൽദാ൪ എന്നിവരാണ് ഇവ൪. സുഷമ സ്വരാജിൻെറ സഹോദരി വന്ദന സാഫിദോണിൽനിന്നാണ് ജനവിധി തേടുക.
ഗുഡ്ഗാവ് എം.പി ഇന്ദ്രജിത് സിങ്ങിൻെറ മകൾ ആരതിക്കും കേന്ദ്ര മന്ത്രി കൃഷ്ണപാൽ ഗുജാറിൻെറ മകനും പട്ടികയിൽ ഇടം കിട്ടിയില്ല. ഇരുവരും സ്ഥാനാ൪ഥികളാകുമെന്ന് ശക്തമായ ഊഹാപോഹം നിലനിന്നിരന്നു.
പാ൪ട്ടി അധ്യക്ഷൻ അമിത്ഷായുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുഷമാ സ്വരാജ്, അരുൺ ജെയ്റ്റ്ലി, അനന്ത് കുമാ൪,  മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയവരും ഹരിയാനയിലെ പാ൪ട്ടിനേതാക്കളും പങ്കെടുത്തു.
90 സീറ്റുകളിലും ബി.ജെ.പി ഒറ്റക്ക് സ്ഥാനാ൪ഥികളെ പ്രഖ്യാപിച്ചതോടെ ഹരിയാനയിൽ ത്രികോണമത്സരത്തിന് സാധ്യത തെളിഞ്ഞു.
പ്രതിപക്ഷമായ ഇന്ത്യൻ നാഷനൽ ലോക്ദളും(ഐ.എൻ.എൽ.ഡി) ഭരണ കക്ഷിയായ കോൺഗ്രസും, ബി.ജെ.പിയും തമ്മിലായിരിക്കും പ്രധാന മത്സരം. ഒക്ടോബ൪ 15നാണ് വോട്ടെടുപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.