മംഗള്‍യാന്‍ അവസാന പാദത്തില്‍; തിങ്കളാഴ്ച നിര്‍ണായകം

ബംഗളൂരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യപേടകമായ മംഗൾയാൻ ലക്ഷ്യത്തിലേക്കുള്ള അവസാന പാദത്തിൽ. യാത്രയുടെ 98 ശതമാനവും പൂ൪ത്തിയാക്കിയ പേടകം 22നുള്ള ദിശാ തിരുത്തലോടെ പുതിയ ഘട്ടത്തിലേക്ക് കടക്കും.
24ന് രാവിലെ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നാണ് കണക്കുകൂട്ടൽ. 22ന് പേടകത്തിലെ എൻജിൻ പ്രവ൪ത്തിപ്പിക്കാനുള്ള കമാൻഡുകൾ അപ്ലോഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. 22ന് നാലു സെക്കൻഡ് എൻജിൻ പ്രവ൪ത്തിപ്പിച്ചാണ് പേടകത്തിൻെറ ദിശ തിരുത്തുക. 10 മാസത്തോളമുള്ള ഇടവേളക്കുശേഷമാണ് പേടകത്തിലെ പ്രധാന എൻജിൻ പ്രവ൪ത്തിപ്പിക്കുക. ചൊവ്വാ ദൗത്യത്തിൽ ഏറെ നി൪ണായകമായ പ്രവൃത്തിയാണിത്.
സ്വയം നിയന്ത്രണത്തിലൂടെയാണ് ഇത് സാധ്യമാക്കുക. 22ന് പേടകത്തിലെ പ്രധാന എൻജിൻ ജ്വലിക്കുന്നതിൽ പരാജയപ്പെട്ടാൽ എട്ട് ചെറിയ എൻജിനുകൾ പ്രവ൪ത്തിപ്പിച്ച് ശ്രമം തുടരും. ഇങ്ങനെ സംഭവിക്കുന്നപക്ഷം മംഗൾയാൻ ലക്ഷ്യത്തിലത്തൊൻ ഏഴുദിവസംകൂടി എടുക്കുമെന്നാണ് സൂചന.
സെക്കൻഡിൽ 22 കിലോമീറ്റ൪ വേഗത്തിൽ കുതിക്കുന്ന മംഗൾയാൻെറ വേഗം കുറച്ച് സഞ്ചാരപഥം ക്രമീകരിച്ച് 24ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിക്കുന്നതും പ്രധാന വെല്ലുവിളിയാണ്. അതേസമയം, 24ന് മംഗൾയാൻ ചൊവ്വാ ഭ്രമണപഥത്തിലേക്ക് സുഗമമായി പ്രവേശിക്കുന്നതിനുള്ള സന്ദേശങ്ങൾ അപ്ലോഡ് ചെയ്തതായി ഐ.എസ്.ആ൪.ഒ സയൻറിഫിക് സെക്രട്ടറി വി. കോട്ടേശ്വര റാവു അറിയിച്ചു. 24ന് രാവിലെ 4.17ന് ഭൂമിയുമായുള്ള വാ൪ത്താവിനിമയം നിലനി൪ത്താനുള്ള മീഡിയം ഗെയിൻ ആൻറിന പ്രവ൪ത്തനസജ്ജമാകും. 7.17ന് പേടകത്തിലെ എൻജിൻ ജ്വലിപ്പിക്കും. 7.30ന് എൻജിൻ ജ്വലിച്ചതായ സന്ദേശം ലഭിക്കും. ഇതോടെയാകും ദൗത്യത്തിൻെറ വിജയം ഉറപ്പാക്കുക. ഇനിയുള്ള അഞ്ചുദിവസം അതിനായുള്ള കാത്തിരിപ്പിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.