ശിവസേനക്ക് ബി.ജെ.പി അന്ത്യശാസനം; മാനിക്കുന്നില്ളെന്ന് ശിവസേന

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റു വിഭജനത്തെച്ചൊല്ലി ബി.ജെ.പിയും ശിവസേനയും തമ്മിലുടലെടുത്ത ത൪ക്കം മൂ൪ച്ഛിക്കുന്നു. 12 മണിക്കൂറിനകം രണ്ടിലൊന്ന് തീരുമാനിക്കണമെന്ന് ബി.ജെ.പി ശിവസേനക്ക് അന്ത്യശാസനം നൽകി. ആരുടെയും അന്ത്യശാസനത്തിന് വിലകൽപിക്കുന്നില്ളെന്ന് ശിവസേനയും തിരിച്ചടിച്ചു. ഇതോടെ 288 സീറ്റുകളിൽ 120 എണ്ണം ബി.ജെ.പിക്കും 18 എണ്ണം ചെറിയ പാ൪ട്ടികൾക്കും ബാക്കിയുള്ള 150 എണ്ണം തങ്ങൾക്കുമെന്ന നിലപാടിൽനിന്ന് ശിവസേന പിന്മാറില്ളെന്ന് ഉറപ്പായി.
ബി.ജെ.പിയുടെ അന്ത്യശാസനത്തെ തുട൪ന്ന് ‘മാതോശ്രീയിൽ’ അടിയന്തരമായി ചേ൪ന്ന ശിവസേനാ നേതാക്കളുടെ യോഗം അന്തിമ തീരുമാനം പാ൪ട്ടി പ്രസിഡൻറ് ഉദ്ധവ് താക്കറെക്ക് വിട്ടു.
ശിവസേനക്കു വഴങ്ങാൻ ബി.ജെ.പി തീരുമാനിച്ചതായി വ്യാഴാഴ്ച റിപ്പോ൪ട്ടുകൾ പുറത്തുവന്നിരുന്നു. കേന്ദ്ര മന്ത്രിയും മുൻ ദേശീയാധ്യക്ഷനുമായ നിതിൻ ഗഡ്കരിയുടെ നഗരത്തിലെ വസതിയിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്. എന്നാൽ, കോലാപൂരിൽ നടന്ന പൊതുപരിപാടിയിൽ അഭിമാനം പണയപ്പെടുത്തി ആ൪ക്കും വഴങ്ങേണ്ടതില്ളെന്നും സംസ്ഥാനത്ത് അടുത്തത് ബി.ജെ.പി സ൪ക്കാറായിരിക്കുമെന്നും ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചതോടെ സ്ഥിതി വീണ്ടും വഷളായി. ഇതിനു പിന്നാലെയാണ് മഹാരാഷ്ട്രയുടെ ചുമതലയുള്ള ബി.ജെ.പി ദേശീയ നേതാവ് ഒ.പി മധൂ൪ 12 മണിക്കൂറിനകം രണ്ടിലൊന്ന് അറിയിക്കണമെന്ന് ഉദ്ധവ് താക്കറെയെ ഫോണിൽ വിളിച്ച് അന്ത്യശാസനം നൽകിയത്.
ബി.ജെ.പിയുടെ അന്ത്യശാസനത്തിനു മുന്നിൽ വഴങ്ങുന്നത് പാ൪ട്ടിക്ക് തിരിച്ചടിയാകുമെന്ന നിലപാടിൽ അന്ത്യശാസനം തള്ളാൻ ശിവസേനാ നേതാക്കളുടെ യോഗം തീരുമാനിക്കുകയായിരുന്നു. എന്നാൽ, 25 വ൪ഷമായുള്ള സഖ്യം തുടരാനാണ് താൽപര്യമെന്നും തങ്ങൾ മുന്നോട്ടുവെച്ച ഫോ൪മുല ബി.ജെ.പിക്ക് അംഗീകരിക്കാനാകില്ളെങ്കിൽ ഒറ്റക്ക് മത്സരിക്കുമെന്നും ശിവസേന നേതാക്കൾ പറഞ്ഞു. കൂടുതൽ സീറ്റുകൾക്കൊപ്പം മുഖ്യമന്ത്രിപദവും തങ്ങൾക്കെന്നാണ് ശിവസേന ശഠിക്കുന്നത്. എന്നാൽ, ബി.ജെ.പി ഭരിക്കുമെന്നും സ൪ക്കാറിനെ നയിക്കുമെന്നുമുള്ള അമിത് ഷായുടെ പ്രഖ്യാപനം ശിവസേനയെ പ്രകോപിപ്പിച്ചു. സേനയുമായുള്ള ത൪ക്കം മൂ൪ച്ഛിക്കുന്നതിനിടെ ബുധനാഴ്ച നഗരത്തിലത്തെിയ അമിത് ഷാ ശിവസേന പ്രസിഡൻറ് ഉദ്ധവിനെ കാണുകയോ ബി.ജെ.പി നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുകയോ ചെയ്തില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.