സൗഹൃദ മത്സരം: ബ്ളാസ്റ്റേഴ്സ് കാക്കിപ്പടയെ പൂട്ടി

തൃശൂ൪: തുടക്കം കസറി. സൗഹൃദ മത്സരത്തിൽ സചിൻെറ കേരള ബ്ളാസ്റ്റേഴ്സ് കാക്കിപ്പടയെ പൂട്ടി. ഇന്ത്യൻ സൂപ്പ൪ ലീഗ് മത്സരത്തിനിറങ്ങാൻ  ക്രിക്കറ്റ൪ സചിൻെറ പട കരുത്തരാണെന്ന് കന്നിയങ്കത്തിൽ തന്നെ തെളിയിച്ചു. കേരള ബ്ളാസ്റ്റേഴ്സ് കേരള പൊലീസിനെ 5-1 നാണ് തറപറ്റിച്ചത്.  ഒന്നര മണിക്കൂ൪ നേരം മുന്നു പകുതികളാക്കിയാണ് കോ൪പറേഷൻ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട൪ഫിൽ വൈകീട്ട് 4.10ന് പന്തുരുണ്ട് തുടങ്ങിയത്.
ആദ്യ രണ്ട് പകുതിയിൽ ഓരോന്ന് വീതവും മുന്നാം പകുതിയിൽ മുന്നു ഗോളുകളും ബ്ളാസ്റ്റേഴ്സ് നേടിയപ്പോൾ കളിതീരാൻ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെയാണ് കാക്കിപ്പട ആശ്വാസ ഗോൾ നേടിയത്. മൂന്നാം മിനിറ്റിൽ ബ്ളാസ്റ്റേഴ്സിറ്റിന് വേണ്ടി  മലയാളി താരം സബീത് സത്യൻ ആദ്യം കാക്കിപ്പടയുടെ വലകുലുക്കി. ഒന്നാം പകുതിയുടെ  വിസിൽ മുഴങ്ങുന്നത് വരെ ഇരു ടീമുകളുടെയും പ്രകടനം ശരാശരി ആയിരുന്നു. കളി പുനരാരംഭിക്കുമ്പോൾ പൊലീസ് പട ആവേശം തിരികെ പിടിക്കാൻ ശ്രമിച്ചെങ്കിലും ബ്ളാസ്റ്റേഴസിൻെറ മുന്നേറ്റത്തിന് മുന്നിൽ പ്രതിരോധങ്ങൾ ദു൪ബലമായി. ഒരു ഗോളിന് മുന്നേറിനിന്ന ബ്ളാസ്റ്റേഴ്സിനെതിരെ 40ാം മിനിറ്റിൽ കിട്ടിയ ആദ്യ കോ൪ണറും കാക്കിപ്പടക്ക് വലയിലാക്കാൻ കഴിഞ്ഞില്ല. അവരുടെ  ശ്രമങ്ങൾക്ക് സബീത് സത്യൻ 47ാം  മിനിറ്റിൽ രണ്ടാമത്തെ ഗോൾ കൊണ്ട് മറുപടി നൽകി. ആദ്യ രണ്ട് പകുതികളിലും കുടുതൽ ഇന്ത്യൻ താരങ്ങളെ കളത്തിൽ പരീക്ഷിച്ച കോച്ച് ജയിംസ് ഡേവിഡ് പക്ഷേ, മുന്നാം പകുതിയിൽ മികച്ച വിജയം ലക്ഷ്യമിട്ട് കുടുതൽ വിദേശ താരങ്ങളെ ഇറക്കി.
പിന്നീടങ്ങോട്ട് കേരള പൊലീസിൻെറ ചുവപ്പൻ പടയുടെ പ്രതിരോധ, മുന്നേറ്റ ശ്രമങ്ങൾ ലക്ഷ്യം കാണാതെ പോയ നിമിഷങ്ങളായിരുന്നു. പ്രതിരോധങ്ങൾക്കിടയിൽ ആദ്യമായി ബ്ളാസ്റ്റേഴ്സിനും തൊട്ടു പിന്നാലെ കാക്കിപ്പടക്കുമായി സിന്തറ്റിക്ക് ട്രാക്കിൽ മഞ്ഞക്കാ൪ഡുയ൪ന്നു.
 ന്യൂകാസിൽ ക്ളബ് താരമായിരുന്ന ബ്ളാസ്റ്റേഴ്സിൻെറ മൈക്കിൾ ചോപ്ര 66ാം  മിനിറ്റിൽ പെനാൽറ്റിയിലൂടെ മൂന്നാമത്തെ ഗോളും വീഴ്ത്തി. പന്തുമായി മുന്നോട്ട് നീങ്ങാനുള്ള ശ്രമത്തിനിടിയിൽ കാക്കിക്കാലുകളിൽ നിന്ന് പന്ത് കവ൪ന്ന ചോപ്ര മൂന്ന് പൊലീസ് പടയെ മറികടന്ന് 68ാം മിനിറ്റിൽ നാലാമത്തെ ഗോളും വീഴ്ത്തി. പ്രതിരോധം ശക്തമാക്കിയതിൻെറ പിന്നാലെ ആസ്ട്രേലിയൻ താരം ആൻഡ്രൂ ബാ൪സിക് പൊലീസ് ഗോളി നിഷാദിനെ മറികടന്ന് അഞ്ചാമത്തെ ഗോളുമായി കാക്കിപ്പടയുടെ വലകുലുക്കി.
കളി കൈവിട്ടുപോയ പൊലീസ് പടമുന്നേറ്റം അവസാനിപ്പിച്ച്  പ്രതിരോധത്തിലേക്ക് മാറി. കളി തീരാൻ രണ്ട് മിനിറ്റ് മാത്രം അവശേഷിക്കെ കേരള പൊലീസിൻെറ അനൂപ് നൽകിയ പാസിൽ നിന്നാണ് ജിംപ്സൺ ഗോൾ നേടിയത്. കോ൪ണറുകൾ  കുടുതൽ പൊലീസിന് ലഭിച്ചെങ്കിലും ലക്ഷ്യം നേടാൻ സാധിച്ചില്ല. അടിച്ച ഗോളുകൾക്ക് പുറമേ മുന്നു തവണ കൂടി ബ്ളാസേ്റ്റേഴ്സ് പൊലീസ് വല കുലുക്കിയെങ്കിലും ഓഫ് സൈഡായിരുന്നു. ഗോളിയും കോച്ചുമായ ജയിംസ് ഡേവിഡ് പുറത്തിരുന്ന് സന്ദീപ് നന്തി, ലൂയിസ് ബരാറ്റോ എന്നിവരെയാണ് ബ്ളാസ്റ്റേഴ്സ് വലകാക്കാൻ പരീക്ഷിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.