ഇന്ത്യന്‍ വനിതകള്‍ക്ക് ‘പത്തരമാറ്റ്’ തോല്‍വി

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് വനിതാ ഫുട്ബാളിൻെറ ഗ്രൂപ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മാലദ്വീപിനെതിരെ 15-0ത്തിന് ജയം നേടിയ ഇന്ത്യൻ ടീമിന് രണ്ടാംമത്സരത്തിൽ തിരിച്ചടി.
ആതിഥേയരായ ദക്ഷിണകൊറിയയിൽനിന്ന് ഏറ്റുവാങ്ങിയ 10 ഗോളുകൾക്ക് മറുപടി നൽകാൻ ഇന്ത്യൻ വനിതകൾക്ക് കഴിഞ്ഞില്ല. അഞ്ചു വീതം ഗോളുകൾ ഇരുപകുതികളിലുമായി കൊറിയക്കാരികൾ ഇന്ത്യൻ വല നിറച്ചു.  യൂ യോങ നാലു ഗോളുകൾ നേടിയപ്പോൾ ജിയോൻ ഗൗൾ ഹാട്രിക്സ്വന്തമാക്കി. ജങ് സിയോബ്ളനും പാ൪ക് ഹീയങ്ങും ഓരോ ഗോളുകൾ വീതം നേടി.
കളി തുടങ്ങിയ നിമിഷം മുതൽ ഇന്ത്യക്ക് മേൽ ആധിപത്യം സ്ഥാപിച്ച കൊറിയൻ വനിതകൾ ഒമ്പതാം മിനിറ്റ് ആകുമ്പോഴേക്കും രണ്ടു ഗോളുകൾ സ്വന്തമാക്കിയിരുന്നു. ഏകപക്ഷീയമായി മുന്നേറിയ കൊറിയൻ നിരക്കുമുന്നിൽ കൂടുതൽ പരിക്കേൽക്കാതിരിക്കാൻ പ്രതിരോധം തീ൪ക്കുക എന്ന ദൗത്യം മാത്രമായി ഇന്ത്യക്ക്.
കാര്യങ്ങൾ കൂടുതൽ വഷളാക്കി, മത്സരത്തിൽ രണ്ടാം മഞ്ഞക്കാ൪ഡ് കണ്ട ഇന്ത്യൻ ക്യാപ്റ്റൻ ബെംബെം ദേവി 53ാം മിനിറ്റിൽ പുറത്താകുകയും ചെയ്തു. 21ന് തായ്ലൻഡിനെതിരെയാണ് ഗ്രൂപ്പിലെ ഇന്ത്യയുടെ അന്തിമ മത്സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.