വനിതാ ജിംനാസ്റ്റിക്സ് താരത്തെ അപമാനിച്ചതായി പരാതി

ന്യൂഡൽഹി: അന്താരാഷ്ട്ര ജിംനാസ്റ്റിക്സ് താരവും പരിശീലകനും അപമാനിച്ചതായി വനിതാതാരം പരാതി നൽകി. കോച്ച് മനോജ് റാണയും അന്താരാഷ്ട്ര താരമായ ചന്ദൻ പഥകുമാണ് ആരോപണവിധേയരെന്ന് പൊലീസ് അറിയിച്ചു. അശ്ളീലവ൪ത്തമാനം പറയുകയും ആംഗ്യം കാണിക്കുകയും ചെയ്തെന്ന വനിതാ താരത്തിൻെറ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തിരുന്നു.
ഡൽഹിയിലെ ഇന്ദിരഗാന്ധി ഇൻഡോ൪ സ്റ്റേഡിയത്തിൽ  സെപ്റ്റംബ൪ രണ്ടിനാണ് സംഭവം. തൻെറ അടിവസ്ത്രത്തെക്കുറിച്ച് അശ്ളീലപരാമ൪ശം നടത്തിയ കോച്ചും താരവും മര്യാദവിട്ട് ചില ആംഗ്യങ്ങൾ കാട്ടിയെന്നും കഴിഞ്ഞ ദിവസം രാത്രി ഐ.പി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിൽ  സമ൪പ്പിച്ച പരാതിയിൽ 20കാരിയായ വനിതാ താരം ആരോപിക്കുന്നു. ഏഷ്യൻ ഗെയിംസിനുശേഷം കോച്ചിനെയും പുരുഷതാരത്തെയും ചോദ്യംചെയ്യുമെന്ന് ഡൽഹി പൊലീസും അറിയിച്ചു. ആരോപണവിധേയരായവ൪ ഏഷ്യൻഗെയിംസിനായി ഇഞ്ചിയോണിലാണുള്ളത്.  അന്വേഷണം നടത്തുമെന്നും കുറ്റാരോപിത൪ക്കെതിരെ ക൪ശന നടപടിയെടുക്കുമെന്നും  ജിംനാസ്റ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ജി.എഫ്.ഐ) ജനറൽ സെക്രട്ടറി കൗശിക് ബിഡിവാല പറഞ്ഞു. പരാതി നൽകുന്നതിനെതിരെ ഭീഷണിപ്പെടുത്തിയതായും ജിംനാസ്റ്റിക്സ് ഫെഡറേഷൻ സംഭവം അറിഞ്ഞിട്ടും മൂടിവെക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. വിവാദമുണ്ടാക്കരുതെന്നായിരുന്നു ഫെഡറേഷൻ ആവശ്യപ്പെട്ടതത്രെ.
ഫെഡറേഷൻെറ ഇൻേറണൽ കമ്മിറ്റിക്ക് രണ്ടുവട്ടം പരാതി നൽകിയിട്ടും ഫലമുണ്ടാകാത്തതിനെ തുട൪ന്നാണ് പൊലീസിനെ സമീപിച്ചത്. മാപ്പുപറയാൻ മുഖ്യപരിശീലകൻ ആവശ്യപ്പെട്ടിട്ടും ഇരുവരും ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പെൺകുട്ടി പറയുന്നു.
സെപ്റ്റംബ൪ 12ന് പെൺകുട്ടിയെയും അമ്മയെയും ദൽഹിയിൽനിന്ന് അകലെയുള്ള മഹിപാൽപൂരിലെ റെസ്റ്റോറൻറിൽ വിളിച്ചുവരുത്തി ഫെഡറേഷൻ അധികൃത൪ അവസാനശ്രമം നടത്തിയതായും പെൺകുട്ടി വ്യക്തമാക്കി.  
സംഭവം നടന്നിട്ടുണ്ടെങ്കിൽ നി൪ഭാഗ്യകരവും  നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ജി.എഫ്.ഐ ജനറൽ സെക്രട്ടറി പറഞ്ഞു. ആരോപണവിധേയരെ ഇഞ്ചിയോണിൽനിന്ന് തിരിച്ചയക്കില്ളെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.