ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പരിപാടിയിൽ പങ്കെടുക്കാൻ നേപ്പാളിലേക്ക് പുറപ്പെട്ട കൂടങ്കുളം ആണവനിലയ വിരുദ്ധ സമരനായകൻ എസ്.പി. ഉദയകുമാറിന് ന്യൂഡൽഹി വിമാനത്താവളത്തിൽ യാത്രാനുമതി നിഷേധിച്ചു. ചൊവ്വാഴ്ച വൈകീട്ട് ജെറ്റ് എയ൪വേസ് വിമാനത്തിൽ കാഠ്മണ്ഡുവിലേക്ക് പോകേണ്ടിയിരുന്ന അദ്ദേഹത്തെ നാലു മണിക്കൂറിലേറെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് ചോദ്യംചെയ്ത ശേഷം മടക്കിയയക്കുകയായിരുന്നു.
ഉദയകുമാറിനെതിരെ തിരുനെൽവേലി പൊലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്നും ഒൗദ്യോഗിക നടപടികളുടെ ഭാഗമായാണ് തടഞ്ഞുവെച്ചതെന്നുമാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വിശദീകരണം.
നേപ്പാൾ യാത്രക്ക് ഇന്ത്യൻ പൗരന്മാ൪ക്ക് പാസ്പോ൪ട്ട് നി൪ബന്ധമല്ളെങ്കിലും വിമാനത്താവളത്തിലത്തെിയ ഇദ്ദേഹത്തോട് ഉദ്യോഗസ്ഥ൪ പാസ്പോ൪ട്ട് ആവശ്യപ്പെട്ടു. തൻെറ പാസ്പോ൪ട്ട് കണ്ടുകെട്ടിയ വിവരം ധരിപ്പിച്ച ഉദയകുമാ൪ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാ൪ഡ് നൽകി. തുട൪ന്ന് കാത്തുനിൽക്കാൻ നി൪ദേശിച്ച ഉദ്യോഗസ്ഥ൪ തുട൪ച്ചയായി ചോദ്യംചെയ്യുകയായിരുന്നു. രാജ്യംവിട്ടുപോകാൻ ശ്രമിക്കരുതെന്ന താക്കീതോടെയാണ് പിന്നീട് തിരിച്ചയച്ചത്. ഇന്ത്യ-ആസ്ട്രേലിയ ആണവ ഉടമ്പടിക്കെതിരെ കഴിഞ്ഞയാഴ്ച ഉദയകുമാ൪ നേതൃത്വം നൽകുന്ന പീപ്പ്ൾസ് മൂവ്മെൻറ് എഗൻസ്റ്റ് ന്യൂക്ളിയ൪ എന൪ജി രംഗത്തുവന്നിരുന്നു. നേപ്പാളിൽ പങ്കെടുക്കാനിരുന്ന പരിപാടിയിൽ ആണവവിരുദ്ധ സമരക്കാ൪ ഉൾപ്പെടെ ഇന്ത്യയിലെ ജനകീയ സമര പ്രവ൪ത്തക൪ നേരിടുന്ന പ്രശ്നങ്ങൾ ഇദ്ദേഹം അവതരിപ്പിക്കാനിരുന്നതാണ്.
മനുഷ്യാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന തൻെറ മനുഷ്യാവകാശങ്ങൾക്കു നേരെ ഭരണകൂടം കടന്നുകയറ്റം നടത്തുകയാണെന്നും ഇത് ജനാധിപത്യമൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ഉദയകുമാ൪ പ്രതികരിച്ചു. സ൪ക്കാറിൻെറ അന്യായനീക്കങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.