വിവരക്കേട് വിളമ്പുന്ന അധ്യാപകര്‍ക്കെതിരെ പരാതിയുമായി ഡല്‍ഹി വാഴ്സിറ്റി വിദ്യാര്‍ഥികള്‍

ന്യൂഡൽഹി: ‘മുസ്ലിംകളാണ് ഇന്ത്യക്കാരെ ചതിക്കാനും ചൂതാടാനും പഠിപ്പിച്ചത്, ഇവിടേക്ക് സ്വവ൪ഗരതി കൊണ്ടുവന്നതും അവരാണ്’- വിദ്വേഷം പരത്തൽ ജീവിതദൗത്യമാക്കിയ ഏതെങ്കിലും ആദിത്യനാഥുമാരുടെ പ്രസംഗത്തിൽ നിന്നല്ല ഈ പരാമ൪ശം; മറിച്ച് വിദ്യാഭ്യാസ മേന്മയുടെ അവസാന വാക്കായി വിലയിരുത്തപ്പെടുന്ന ക്യൂ.എസ് സ൪വേ പ്രകാരം രണ്ടുവ൪ഷം മുമ്പ് ലോകത്തെ ഏറ്റവും മികച്ച നൂറ് ഇംഗ്ളീഷ് വകുപ്പുകളിലൊന്നായി എണ്ണപ്പെട്ട ഡൽഹി സ൪വകലാശാലയിലെ ഒരു അധ്യാപകൻ ക്ളാസിൽ പഠിപ്പിച്ചതാണ്.
പരമതനിന്ദയിലൊതുങ്ങുന്നില്ല ഈ പരാമ൪ശം. ചരിത്രത്തെയും ഇംഗ്ളീഷ് സാഹിത്യത്തെയും അബദ്ധത്തിൽ മുക്കിയെടുക്കുകയാണ് പുതുതായി നിയമിക്കപ്പെട്ട ചില അധ്യാപകരെന്ന ആക്ഷേപവുമായി വിദ്യാ൪ഥികൾ രംഗത്തിറങ്ങിയിട്ടുണ്ട്. 1822ൽ മരിച്ച ഷെല്ലി 1921ൽ മരിച്ചെന്നാണ് ഒരു ടീച്ച൪ പക൪ന്നുകൊടുത്ത വിജ്ഞാനം.
വീട്ടുവേലക്കാരോട് മോശമായി പെരുമാറുന്നതിനെയാണ്  ഗാ൪ഹിക പീഡനം എന്നു പഠിപ്പിച്ചയാളുമുണ്ട്. പ്രഗല്ഭരായ അധ്യാപക൪ ഒട്ടേറെ ക്ളാസുകളിലെ ച൪ച്ചയും സംവാദങ്ങളും നടത്തി  മുഴുമിപ്പിക്കുന്ന പാഠഭാഗങ്ങൾ വെറും ഒന്നോ രണ്ടോ ക്ളാസുകൊണ്ട് തീ൪ക്കുന്ന പുതിയ അധ്യാപക൪  ക്ളാസിൽ വാ തുറക്കുന്നതുതന്നെ വിഡ്ഢിത്തം വിളമ്പാനാണെന്നാണ് അവരുടെ പക്ഷം.
രണ്ടുമാസമായി ഇത്തരം അബദ്ധപഞ്ചാംഗങ്ങൾ സഹിച്ച് സഹികെട്ട ഇരുനൂറിലേറെ വിദ്യാ൪ഥികൾ വൈസ്ചാൻസല൪ മുതൽ രാഷ്ട്രപതിക്കുവരെ പരാതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഭാഷയിലോ അധ്യാപനത്തിലോ വൈദഗ്ധ്യമില്ലാത്ത, മനുഷ്യത്വരഹിതരായ അധ്യാപകരുടെ കീഴിൽ പഠിക്കാനില്ളെന്ന് അവ൪ പ്രഖ്യാപിച്ചുകഴിഞ്ഞു.
നിയമനസമയത്തുതന്നെ ഇത്തരം പ്രതിസന്ധികൾ പ്രതീക്ഷിച്ചിരുന്നതായി മുതി൪ന്ന പല അധ്യാപകരും പറയുന്നു. അധ്യാപകരുടെ അറിവോ ശേഷിയോ അല്ല മറിച്ച് മറ്റു പല താൽപര്യങ്ങളുമനുസരിച്ചാണ് നിയമനം നടന്നതെന്ന് തുടക്കം മുതലേ ആക്ഷേപമുയ൪ന്നിരുന്നു. നാലുവ൪ഷ ബിരുദ കോഴ്സ് സംബന്ധിച്ച നിലപാടാണ് കഴിവുള്ള പല അധ്യാപകരുടെയും അവസരം നഷ്ടപ്പെടുത്തിയതും വിവരംകെട്ട അധ്യാപക൪ക്ക് വഴി തുറന്നതും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.