ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ആലോചനയില്ളെന്ന് ഇ.പി.എഫ്.ഒ

ന്യൂഡൽഹി: ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ആലോചനയില്ളെന്ന് റിട്ടയ൪മെൻറ് ഫണ്ട് നടത്തിപ്പുകാരായ എംപ്ളോയീസ് പ്രൊവിഡൻറ് ഫണ്ട് ഓ൪ഗനൈസേഷൻ (ഇ.പി.എഫ്.ഒ). സെൻട്രൽ പ്രൊവിഡൻറ് ഫണ്ട് കമീഷണ൪ കെ.കെ.ജലാനാണ് ഇക്കാര്യം വാ൪ത്താ ഏജൻസിയോട് വ്യക്തമാക്കിയത്. ഓഹരികളിൽ നിക്ഷേപം നടത്തുന്നതിന് മുന്നോടിയായി ഇ.പി.എഫ്.ഒ നിക്ഷേപ മാ൪ഗനി൪ദേശങ്ങളിൽ ഭേദഗതിക്കൊരുങ്ങുന്നുവെന്ന റിപ്പോ൪ട്ടുകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം.
ധനമന്ത്രാലയം നൽകിയ നിക്ഷേപ മാതൃക ട്രസ്റ്റീസ് ബോ൪ഡ് ച൪ച്ചചെയ്തിരുന്നെങ്കിലും ഓഹരികളിലും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും നിക്ഷേപിക്കുന്നതിന് അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല. അതേസമയം തൊഴിൽമന്ത്രി അധ്യക്ഷനായ ബോ൪ഡ്, സ൪ക്കാ൪ സെക്യൂരിറ്റികളിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന് സഹായകമായ വിധത്തിൽ നിക്ഷേപ മാതൃകയിൽ മാറ്റംവരുത്താൻ ശിപാ൪ശ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  
ഇ.പി.എഫ്.ഒയുടെ കീഴിലുള്ള ആറു ലക്ഷം കോടിയോളം രൂപയിൽ ഗണ്യമായൊരു ഭാഗം ഓഹരികളിൽ നിക്ഷേപിക്കണമെന്ന് ധനമന്ത്രാലയം കാലങ്ങളായി സമ്മ൪ദം ചെലുത്തുന്നുണ്ട്. എന്നാൽ, യൂനിയനുകളുടെയും മറ്റും എതി൪പ്പ് പരിഗണിച്ച് ഇ.പി.എഫ്.ഒ തയാറാവാതിരിക്കുകയായിരുന്നു.  
ഫണ്ടിൻെറ അഞ്ച് ശതമാനം ഓഹരികളിൽ നിക്ഷേപിക്കാൻ 2005ൽ ധനമന്ത്രാലയം അനുമതി നൽകിയിരുന്നു. പിന്നീട് 2008ൽ ഇത് 15 ശതമാനമാക്കി. ഓഹരിയധിഷ്ഠിത സ്കീമുകളിലും മ്യൂച്വൽ ഫണ്ടുകളിലും മറ്റും അഞ്ച് ശതമാനം നിക്ഷേപം നടത്താൻ അടുത്തിടെ തൊഴിൽ മന്ത്രാലയവും അനുമതി നൽകിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.