ജന്‍ധന്‍ യോജന: അമിത തിടുക്കം വേണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

മുംബൈ: എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ ‘ജൻധൻ യോജന’ പദ്ധതി നടപ്പാക്കുന്നതിൽ ബാങ്കുകൾ അമിത തിടുക്കം ഒഴിവാക്കണമെന്ന് റിസ൪വ് ബാങ്ക് ഗവ൪ണ൪ രഘുറാം രാജൻ. പദ്ധതിയുടെ ലക്ഷ്യം ബാങ്ക് അക്കൗണ്ടുകളുടെ സാ൪വത്രികതയാണെന്നും നടപ്പാക്കുന്നതിലെ വേഗമോ കണക്കുകളോ അല്ല പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ചേ൪ന്ന് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാളുടെ പേരിൽ തന്നെ ഒന്നിലധികം അക്കൗണ്ടുകൾ തുടങ്ങാനും അവ ഉപയോഗിക്കപ്പെടാതെ പാഴായിക്കിടക്കാനും അതുവഴി പദ്ധതി ലക്ഷ്യത്തിലത്തൊതിരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പദ്ധതിയിൽ വരുന്ന പലരും ആദ്യമായി ബാങ്കിങ് അനുഭവത്തിലേക്ക് വരുന്നതായതിനാൽ മതിപ്പുളവാക്കാൻ ബാങ്കുകൾക്കായില്ളെങ്കിൽ ബാങ്കുകളിൽനിന്ന് അകലാൻ ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.