ചൈനീസ് പ്രസിഡന്‍റ് സബര്‍മതിയില്‍

അഹ്മദാബാദ്: വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യംവെച്ച് മൂന്ന് ധാരണപത്രങ്ങളിൽ ഇന്ത്യയും ചൈനയും ഒപ്പുവെച്ചു. മൂന്നുദിവസത്തെ സന്ദ൪ശനത്തിനായി ഇന്ത്യയിലത്തെിയ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിൻെറയും  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സാന്നിധ്യത്തിലാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.  
അഹ്മദാബാദിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും സന്നിഹിതരായിരുന്നു. ഗുജറാത്തും ചൈനയിലെ  ഗാങ്ഡോങ്ങും തമ്മിലുള്ള സഹോദരബന്ധം ദൃഢമാക്കുന്നതാണ് ധാരണപത്രത്തിലൊന്ന്. സാമ്പത്തിക, വ്യാവസായിക, പാരിസ്ഥിതിക സംരക്ഷണത്തിൽ സഹകരണം വാഗ്ദാനം ചെയ്യുന്നതാണ് ഈ കരാ൪. കായികം, യുവജനകാര്യം, നഗരാസൂത്രണം, അടിസ്ഥാനസൗകര്യവികസനം,  പൊതുജനാരോഗ്യം, സാമ്പത്തിക-വ്യാവസായിക വൈദഗ്ധ്യം കൈമാറൽ തുടങ്ങിയവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം  ദൃഢമാക്കും. ചൈനീസ് നഗരമായ ഗ്യാങ്സ്വോയുവും അഹ്മദാബാദും തമ്മിലുള്ള സഹകരണം സംബന്ധിച്ചതാണ് രണ്ടാമത്തെ ധാരണപത്രം. സാമ്പത്തിക-വ്യാവസായിക രംഗത്ത് ഇരു നഗരങ്ങളുമായുള്ള സഹകരണം വ്യക്തമാക്കുന്ന കരാറിൽ പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ശാസ്ത്ര സാങ്കേതിക മേഖലകളുടെ വികസനം എന്നിവക്കായുള്ള സഹകരണമാണ് ഉദ്ദേശിക്കുന്നത്. ചൈനയുടെ ഒരു വ്യവസായിക പാ൪ക്ക് ഗുജറാത്തിൽ ആരംഭിക്കുന്നത് സംബന്ധിച്ചതാണ് മൂന്നാമത്തെ കരാ൪.  പാ൪ക്കിൽ ചൈനീസ് നിക്ഷേപക൪ക്ക് എല്ലാ അടിസ്ഥാനസൗകര്യങ്ങളും  അനുമതികളും ലഭ്യമാക്കും.
ഭാര്യ പെങ് ലിയുആനൊപ്പം അഹ്മദാബാദ് വിമാനത്താവളത്തിലത്തെിയ ഷി ജിൻപിങ്ങിനെ  ഗുജറാത്ത് ഗവ൪ണ൪ ഒ.പി. കോഹ്ലി, മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ എന്നിവ൪ ചേ൪ന്ന്  സ്വീകരിച്ചു. തുട൪ന്ന് ഹോട്ടലിലത്തെിയ പ്രസിഡൻറിനെയും ഭാര്യയെയും ബൊക്കെ നൽകി പ്രധാനമന്ത്രി സ്വീകരിച്ചു. മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരത്തിന് തുടക്കം കുറിച്ച സബ൪മതി ആശ്രമം ഉൾപ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങൾ ചൈനീസ് പ്രസിഡൻറ് സന്ദ൪ശിച്ചു.





 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.