ശാരദ ചിട്ടി തട്ടിപ്പ്: സി.ബി.ഐ ചോദ്യം ചെയ്ത അസം മുന്‍ ഡി.ജി.പി ജീവനൊടുക്കി

ഗുവാഹത്തി: ശാരദ ചിട്ടി ഫണ്ട് തട്ടിപ്പുകേസിൽ സി. ബി.ഐയുടെ  ചോദ്യംചെയ്യലിനും പരിശോധനക്കും വിധേയനായ  അസം മുൻ ഡി.ജി.പി ആത്മഹത്യ ചെയ്തു.  അസം  ഡി.ജി.പിയായിരുന്ന ശങ്ക൪ ബറുവയാണ്  ഗുവാഹത്തിയിലെ വസതിയിൽ  സ്വയം വെടിവെച്ച് മരിച്ചത്. തലക്ക് വെടിയേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോടികളുടെ  ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച സി.ബി.ഐ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ട്   ചികിത്സയിലായിരുന്ന  ബറുവ ബുധനാഴ്ചയാണ് വീട്ടിൽ മടങ്ങിയത്തെിയത്.  
വീടിൻെറ ടെറസിലേക്ക് പോയ ബറുവ  സ്വയം വെടിയുതി൪ക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.  ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട് ലഭിച്ചാൽ മാത്രമേ സ്ഥിരിക്കാനാകൂയെന്നും ഗുവാഹത്തി എസ്.പി. എ.പി. തിവാരി പറഞ്ഞു.
ചോദ്യം ചെയ്യലിനെ തുട൪ന്ന് ചാനലുകളിൽ നിരന്തരം തനിക്കും ഈ അഴിമതിയിൽ  ബന്ധമുണ്ടെന്ന നിലയിലുള്ള വാ൪ത്തകൾ  പ്രചരിച്ചത്  ബറുവയെ ദു$ഖിതനാക്കിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 28ന് പശ്ചിമ ബംഗാൾ, അസം  സംസ്ഥാനങ്ങളിലായി  12 സ്ഥലങ്ങളിൽ  സി.ബി.ഐ നടത്തിയ റെയ്ഡിൽ ബറുവയുടെ വീടും ഉൾപ്പെട്ടിരുന്നു.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.