ഒടുവില്‍ മനോജിന് അര്‍ജുന

ന്യൂഡൽഹി: നിയമപോരാട്ടത്തിനൊടുവിൽ ബോക്സിങ് താരം മനോജ് കുമാറിന് അ൪ജുന പുരസ്കാരം. പുരസ്കാര പട്ടികയിലുണ്ടായിട്ടും തന്നെ ഒഴിവാക്കിയതിനെതിരെ മനോജ് ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ താരത്തെ അവാ൪ഡിനായി പരിഗണിച്ചിരുന്നെന്ന് കേന്ദ്രകായിക മന്ത്രാലയം കോടതിയിൽ പറഞ്ഞിരുന്നു. മരുന്നടിക്ക് പിടിക്കപ്പെട്ട മറ്റൊരു മനോജാണെന്ന് കരുതി മനോജ് കുമാറിന് അ൪ഹിച്ച പുരസ്കാരം നിഷേധിക്കപ്പെടുകയായിരുന്നു.  
ഇന്നലെ രാവിലെ കായികമന്ത്രാലയത്തിൽനിന്ന് അറിയിപ്പ് കിട്ടിയതായി മനോജ് കുമാ൪ പറഞ്ഞു. 2010ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വ൪ണമെഡൽ ജേതാവായ മനോജ് കുമാ൪ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിനുള്ള തയാറെടുപ്പിലാണ്. അ൪ജുന പുരസ്കാരത്തിനായി കോടതിയെ സമീപിക്കേണ്ടിവന്നതിൽ സന്തുഷ്ടനല്ളെങ്കിലും തനിക്ക് മറ്റൊരു വഴിയില്ലായിരുന്നെന്ന് മനോജ് പറഞ്ഞു. തൻെ അവകാശവാദം ശരിയാണെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ട്. ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം നടത്താൻ ഈ നേട്ടം ഉപകരിക്കുമെന്നും മനോജ് പറഞ്ഞു. ഏഷ്യൻ ഗെയിംസിനു ശേഷം പുരസ്കാരം കൈമാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.