കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗ൪: കശ്മീരിൽ നിയന്ത്രണരേഖക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. കശ്മീ൪ താഴ് വരയിലെ മാച്ചി സെക്ടറിലാണ് സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടിയത്. രണ്ട് എ.കെ-47 തോക്കുകളും സ്ഫോടകവസ്തുക്കളും തീവ്രവാദികളിൽ നിന്ന് പിടിച്ചെടുത്തതായി സൈനിക വക്താവ് അറിയിച്ചു.

പ്രളയത്തെ തുട൪ന്നുള്ള ദുരിതാശ്വാസ പ്രവ൪ത്തനങ്ങളിൽ വലിയ പങ്കാളിത്തമാണ് സേനക്കുള്ളത്. അതി൪ത്തിയിൽ സൈന്യം ജാഗരൂകരാണെന്നും വക്താവ് അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.