ലി യുചെങ് ഇന്ത്യയിലെ പുതിയ ചൈനീസ് സ്ഥാനപതി

ബെയ്ജിങ്: ഇന്ത്യയിലെ പുതിയ ചൈനീസ് സ്ഥാനപതിയായി ലി യുചെങ്ങിനെ നിയമിച്ചു. നിലവിലെ സ്ഥാനപതി വേയ് വെക്ക് പകരമായാണ് ലി യുചെങ്ങിൻെറ നിയമനമെന്ന് വാ൪ത്താ ഏജൻസി സിൻഹുവ റിപ്പോ൪ട്ട് ചെയ്തു.

ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിൻെറ ഇന്ത്യാ സന്ദ൪ശനത്തിന് മുന്നോടിയായാണ് പുതിയ സ്ഥാനപതിയുടെ നിയമനം. ചൈനയുടെ പരമോന്നത രാഷ്ട്രീയ സമിതിയായ നാഷണൽ പീപ്പിൾസ് കോൺഗ്രസിൻെറ സ്റ്റാൻഡിങ് കമ്മിറ്റിയാണ് വാ൪ത്ത പുറത്തുവിട്ടത്.  

മുൻ ചൈനീസ് വിദേശകാര്യ അസിസ്റ്റൻറ് മിനിസ്റ്ററായിരുന്ന ലി നിലവിൽ കസാഖിസ്താൻ സ്ഥാനപതിയാണ്. നാല് ഏഷ്യൻ രാജ്യങ്ങളിലെ പര്യടനത്തിൻെറ ഭാഗമായി ചൈനീസ് പ്രസിഡൻറ് ഇന്ന് ഇന്ത്യയിലെത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.