ഹൈദരാബാദ്: ബി.ജെ.പിക്ക് പുറമെ തെലങ്കാനയിലെ സഖ്യകക്ഷിയായ തെലുഗ്ദേശം പാ൪ട്ടിയും ടെന്നിസ് താരം സാനിയ മി൪സക്കെതിരെ ‘പാകിസ്താൻ’ ആരോപണവുമായി രംഗത്ത്. നേരത്തേ ബി.ജെ.പിയുടെ തെലങ്കാന നിയമസഭാകക്ഷി നേതാവ് കെ. ലക്ഷ്മണൻ സാനിയയെ ‘പാകിസ്താൻെറ മരുമകൾ’ എന്നു വിളിച്ചത് ഏറെ വിവാദമുയ൪ത്തിയിരുന്നു. ഇതിന് പിറകെയാണ് ടി.ഡി.പി നിയമസഭാകക്ഷി നേതാവ് ഇ. ദയാക൪ റാവു ഒരുപടികൂടി കടന്ന് സാനിയയെ ‘പാകിസ്താനി’ എന്നു വിശേഷിപ്പിച്ചത്.
തെലങ്കാനയുടെ ബ്രാൻഡ് അംബാസഡറായി സാനിയയെ കെ.സി.ആ൪ അടുത്തിടെ നിശ്ചയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.