മുംബൈ: തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി "ലൗ ജിഹാദ്" ഉയ൪ത്തി കൊണ്ടുവന്ന ബി.ജെ.പി നേതാവ് സ്വാമി ആദിത്യനാഥിന് മറുപടിയുമായി മജ് ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എം.ഐ.എം) നേതാവ് അക്ബറുദ്ദീൻ ഉവൈസി രംഗത്ത്. പരസ്പരം സ്നേഹിക്കുന്നവരെ ജിഹാദികളായി കാണാനാവില്ളെന്ന് അക്ബറുദ്ദീൻ ഉവൈസി പറഞ്ഞു.
ജാതിക്ക് അതീതമായി പരസ്പരം സ്നേഹിക്കുന്നത് വ്യക്തിപരമായ വിഷയമാണ്. ഇതിനെ ജിഹാദിനോട് താരതമ്യം ചെയ്യാൻ കഴിയില്ല. വിഷയത്തിൽ വളരെ മോശം പ്രസ്താവനയാണ് ആദിത്യനാഥ് നടത്തിയതെന്നും മുംബൈയിൽ ഉവൈസി പറഞ്ഞു.
മുസ് ലിംകളുടെ ക്ഷേമം മുൻനി൪ത്തി പ്രവ൪ത്തിക്കുന്നതിൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് സ൪ക്കാ൪ പരാജയപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് മാത്രമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയിലെ മുസ് ലിം വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താൻ അനുവദിക്കില്ല. അ൪ഹിക്കുന്നവ൪ക്ക് മുസ് ലിംകൾ ആദരവ് നൽകുമെന്നും തെലുങ്കാന നിയമസഭാംഗമായ അക്ബറുദ്ദീൻ ഉവൈസി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.