ന്യൂഡൽഹി: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും തിരിച്ചടി. കേസിൽ ശിക്ഷ വിധിക്കുന്നതിന് സ്റ്റേ ആവശ്യപ്പെട്ടുള്ള സൽമാൻ ഖാൻെറ ഹരജി സുപ്രീംകോടതി തള്ളി. നിയമം എല്ലാവ൪ക്കും ഒരുപോലെയാണെന്നും ഏതെങ്കിലും കുറ്റവാളിക്ക് പ്രത്യേക പരിഗണന നൽകാനാവില്ളെന്നും കോടതി രൂക്ഷമായ ഭാഷയിൽ അഭിപ്രായപ്പെട്ടു.
കേസിൽ ശിക്ഷ വിധിക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഗസ്റ്റ് 27നാണ് സൽമാൻ ഖാൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമ൪പ്പിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി അടക്കുന്നവരിൽ ഒരാളാണ് താനെന്നും ലോകം മുഴുവനും യാത്ര ചെയ്ത് ജോലി ചെയ്യുക എന്നത് തൻെറ മൗലികാവകാശമാണെന്നും സൽമാൻ സത്യവാങ്മൂലത്തിൽ വാദിച്ചിരുന്നു. കേസിൽ സൽമാൻെറ ശിക്ഷ സ്റ്റേ ചെയ്ത രാജസ്ഥാൻ ഹൈകോടതി ഉത്തരവ് റദ്ദാക്കി നേരത്തേ സുപ്രീംകോടതി സൽമാന് നോട്ടീസയച്ചിരുന്നു.ഒക്ടോബ൪ 28ന് അന്തിമവാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.