അല്‍ഖാഇദ ഭീഷണി നേരിടാന്‍ രാജ്യം സന്നദ്ധമെന്ന് വ്യോമസേനാ മേധാവി

ന്യൂഡൽഹി: അൽഖാഇദ അടക്കമുള്ള തീവ്രവാദ സംഘടനകളെ നേരിടാൻ രാജ്യം സന്നദ്ധമാണെന്ന് വ്യോമസേന മേധാവി എയ൪ മാ൪ഷൽ അരൂപ് രാഹ. അൽഖാഇദയുടെ പ്രവ൪ത്തനം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് നേതാവ് അയ്മൻ അൽസവാഹിരിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അൽസവാഹിരിയുടെ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടി പുറത്തുവന്ന വീഡിയോ സന്ദേശത്തിൻെറ ആധികാരികത രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ചുവരികയാണ്. കൂടാതെ ഇൻറലിജൻസ് ബ്യൂറോ, റോ എന്നിവയുടെ മേധാവികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പങ്കെടുത്തു.

അൽസവാഹിരിയുടെ പ്രസ്താവന ആശങ്കപ്പെടുത്തുന്നതാണെന്നും വിഷയം കേന്ദ്രസ൪ക്കാ൪ ഗൗരവത്തിലെടുക്കണമെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.






 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.