ന്യൂഡൽഹി: ഇന്ത്യ-പാക് ബന്ധത്തിന് പുതുമധുരം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക് പ്രധാനമന്ത്രി നവാസ് ശരീഫിൻെറ വക മാമ്പഴം. പാക് ഹൈകമ്മീഷണ൪ അബ്ദുൽ ബാസിത് കശ്മീ൪ വിഘടനവാദികളുമായി കൂടിക്കാഴ്ച നടത്തിയതിനത്തെുട൪ന്ന് വഴിമുട്ടിയ ഉഭയകക്ഷി ച൪ച്ചകൾ വീണ്ടും സജീവമാക്കാനാണ് നവാസ് ശരീഫിൻെറ മാമ്പഴസമ്മാനം. സിന്ദ്രി, ചൗസ എന്നീ മുന്തിയ മാമ്പഴ ഇനങ്ങളാണ് ശരീഫ് കൊടുത്തയച്ചത്.
നവാസ് ശരീഫിന് ഏറെ പ്രിയപ്പെട്ട ഇവ ഒൗദ്യോഗിക വഴിയിലൂടെ ബുധനാഴ്ചയാണ് മോദിക്ക് അയച്ചത്. തകരാറിലായ സംഭാഷണം പുനരാരംഭിക്കുക മാത്രമല്ല, ഈ മാസം ന്യൂയോ൪ക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതും 'മാമ്പഴ നയതന്ത്ര'ത്തിൻെറ ലക്ഷ്യമാണെന്ന് നയതന്ത്ര വൃത്തങ്ങൾ പറയുന്നു.
ന്യൂയോ൪ക്കിലെ ജനറൽ അസംബ്ളിയിൽ ഇരുനേതാക്കളും പങ്കെടുക്കുന്നുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള ച൪ച്ചയുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതികളൊന്നും പാകിസ്താൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. മോദിക്കയച്ച മാമ്പഴത്തിൻെറ പ്രതികരണം കാത്തിരിക്കുകയാണ് പാകിസ്താനെന്നാണ് റിപ്പോ൪ട്ട്. പാകിസ്താനെതിരെ മോദി വിമ൪ശനം ഉന്നയിച്ചെങ്കിലും ശരീഫ് ഒൗദ്യോഗികമായി ഒന്നും പ്രതികരിച്ചിരുന്നില്ല. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതിനാലാണ് ശരീഫ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് നയതന്ത്ര നിരീക്ഷക൪ പറയുന്നു.
മോദിയെക്കൂടാതെ രാഷ്ട്രപതി പ്രണബ് മുഖ൪ജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവ൪ക്കും ശരീഫ് മാമ്പഴം കൊടുത്തയച്ചിട്ടുണ്ട്.
നവാസ് ശരീഫിൻെറ രാജിയാവശ്യപ്പെട്ട് പാകിസ്താനിൽ പ്രതിപക്ഷ കക്ഷികൾ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ പ്രക്ഷോഭം നടത്തുകയാണ്. താഹിറുൽ ഖാദിരിയും ഇമ്രാൻ ഖാനുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.