കെട്ടിട നിര്‍മാണം: ഊര്‍ജക്ഷമത ഉറപ്പാക്കാന്‍ നിര്‍ദേശങ്ങള്‍ വരുന്നു

ന്യൂഡൽഹി: വീടുനി൪മാണത്തിൽ ഊ൪ജക്ഷമത ഉറപ്പുവരുത്താനുതകുന്ന നി൪ദേശങ്ങൾ കേന്ദ്രസ൪ക്കാ൪ പുറപ്പെടുവിക്കുന്നു. വൈദ്യുതി ഉപയോഗം അമ്പതു ശതമാനത്തോളം കുറക്കാനും പ്രകൃതിസൗഹൃദ ജീവിതം സാധ്യമാക്കാനും സഹായിക്കുന്ന മാ൪ഗനി൪ദേശങ്ങളിൽ ബഹുനില കെട്ടിടങ്ങളുടെ രൂപകൽപന മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഉൾക്കൊള്ളിക്കുക. രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ കാലാവസ്ഥക്ക് അനുയോജ്യമായാണ് ഇവ തയാറാക്കിയിരിക്കുന്നതെന്ന് ഊ൪ജമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. രാജ്യനന്മയും ഊ൪ജ സംരക്ഷണവും ലക്ഷ്യം വെച്ച് സ്വമേധയാ നടപ്പാക്കേണ്ട നി൪ദേശങ്ങൾ എന്നപേരിലാണ് ആദ്യഘട്ടത്തിൽ ഇവ മുന്നോട്ടുവെക്കുന്നതെങ്കിലും വൈകാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് നി൪മാണ അനുമതി ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളാക്കാനാണ് പദ്ധതിയെന്ന് അറിയുന്നു.

വാണിജ്യ സ്ഥാപനങ്ങളിലെ ഊ൪ജ ഉപയോഗ നിയന്ത്രണത്തിന് ആവിഷ്കരിച്ച നക്ഷത്ര പദ്ധതി ആശുപത്രി കെട്ടിടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനും ഊ൪ജമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഓഫിസ് കെട്ടിടങ്ങൾ, ഷോപ്പിങ് മാളുകൾ, കാൾ സെൻററുകൾ എന്നിവയാണ് സ്വയം നിയന്ത്രണത്തിനും വിലയിരുത്തലിനുമുള്ള പദ്ധതിക്കു കീഴിൽ വരുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.