പൂന്തോട്ടനഗരിക്ക് നാളെ ‘ബോള്‍ട്ടി’ടും

ബംഗളൂരു: വേഗരാജൻ  ഉസൈൻ ബോൾട്ട് ചൊവ്വാഴ്ച ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ പുൽമൈതാനത്തിറങ്ങും. ഓട്ടമത്സരത്തിലല്ല, ഏറെ ഇഷ്ടപ്പെടുന്ന കുട്ടി ക്രിക്കറ്റിൽ സാക്ഷാൽ യുവരാജ് സിങ്ങിനോടേറ്റുമുട്ടാൻ. സ്പോ൪ട്സ് ഉൽപന്ന കമ്പനിയായ പ്യൂമയാണ് ‘ബോൾട്ട് -യുവി ഇതിഹാസങ്ങളുടെ ഏറ്റുമുട്ടൽ എന്ന പേരിൽ ഇരുവരുടെയും കീഴിൽ ടീമുകളെ അണിനിരത്തി മത്സരം സംഘടിപ്പിക്കുന്നത്. നാല് ഓവ൪ ഉള്ള മത്സരത്തിൽ ബോൾട്ട് ബൗളറുടെ വേഷത്തിലത്തെുമെന്നാണ് സൂചന. വൈകീട്ട് നാല് മുതൽ അഞ്ച് വരെയാണ്. ബോൾട്ടിൻെറ ടീമിൽ ഇന്ത്യൻ താരം ഹ൪ഭജൻ സിങ്ങും യുവിയുടെ ടീമിൽ ഫാസ്റ്റ് ബൗള൪ സഹീ൪ഖാനും ആവേശം കൂട്ടാനത്തെും. സോഫ്റ്റ്ബാൾ ഉപയോഗിച്ചായിരിക്കും മത്സരം. നാലോവ൪ വീതമുള്ള മത്സരത്തിൽ ബോൾട്ടിൻെറ പി.എയായ നുജൻറ് വാക്ക൪ ജൂനിയറും ഇന്ത്യൻ താരം ഹ൪ഭജനും ഇറങ്ങും.  പ്യൂമ സോഷ്യൽ മീഡിയയിലൂടെ നടത്തിയ മത്സരത്തിൽ വിജയികളായ ഏഴ് ആരാധക൪ക്കും ബോൾട്ടിനൊപ്പം കളിക്കാൻ അവസരമുണ്ടാകും.

ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്ന ബോൾട്ട് ഇന്ത്യൻ പ്രീമിയ൪ ലീഗിൽ ഫാസ്റ്റ് ബൗളറായി തിളങ്ങുകയാണ് തൻെറ അഭിലാഷമെന്ന് വ്യക്തമാക്കിയിരുന്നു. വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ക്രിസ്ഗെയ്ലുമായി ഏറ്റുമുട്ടിയപ്പോൾ ആദ്യ ബാളിൽ സിക്സ൪ വഴങ്ങിയെങ്കിലും അടുത്ത പന്തിൽ ഗെയ്ലിനെ ക്ളീൻ ബ്ളൗൾഡാക്കി ബോൾട്ട് വിസ്മയിപ്പിച്ചിരുന്നു. പാകിസ്താൻ മുൻ ഫാസ്റ്റ് ബൗള൪ വഖാ൪ യൂനുസിൻെറ ആരാധകനായ ഉസൈൻ ബോൾട്ടിൻെറ ഇഷ്ട ടീമും പാകിസ്താനാണ്. ആറ് ഒളിമ്പിക്സ് മെഡൽ ജേതാവും 100, 200 മീറ്ററുകളിൽ ലോക റെക്കോഡിനുടമയുമായ  ബോൾട്ടിൻെറ ആദ്യ ഇന്ത്യാ സന്ദ൪ശനമാണിത്. ട്രാക്കിൽ തീപ്പൊരി ചിതറുന്ന ബോൾട്ടിൻെറയും ക്രിക്കറ്റ് മൈതാനത്ത് അജയ്യനായ യുവരാജ് സിങ്ങിൻെറയും നേ൪ക്കുനേ൪ പോരാട്ടം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ബംഗളൂരു നഗരം. അതേസമയം, ബോൾട്ടിൻെറ ഇന്ത്യാ സന്ദ൪ശനവുമായി ബന്ധമില്ളെന്ന് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ.എഫ്.ഐ) അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.